കുട്ടികളുടെ ലഞ്ച് ബോക്സ് ഇനി കാലിയായി വരും; ബ്രെഡ് കൊണ്ട് ഇങ്ങനെ  ഉണ്ടാക്കി കൊടുക്കൂ

ആവശ്യമായ സാധനങ്ങൾ
ബ്രെഡ് സ്ലൈസുകൾ – 6 എണ്ണം
ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ച് ഉടച്ചത്)
സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)

 

ആവശ്യമായ സാധനങ്ങൾ
ബ്രെഡ് സ്ലൈസുകൾ – 6 എണ്ണം
ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ച് ഉടച്ചത്)
സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (അരിഞ്ഞത്)
ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
മല്ലിയില – 2 ടേബിൾസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബ്രെഡ് ക്രംബ്സ് – 1 കപ്പ്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ അരികുകൾ നീക്കം ചെയ്ത് അല്പം വെള്ളത്തിൽ നനച്ച് പിഴിഞ്ഞെടുക്കുക.
ഒരു ബൗളിൽ ഉടച്ച ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് നനച്ച ബ്രെഡ് ചേർത്ത് കുഴച്ച് മൃദുവായ മിശ്രിതമാക്കുക.
മിശ്രിതം ചെറിയ ഉരുളകളാക്കി കട്ലറ്റിന്റെ ആകൃതിയിൽ പരത്തുക.
ഓരോ കട്ലറ്റും ബ്രെഡ് ക്രംബ്സിൽ പൊതിയുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കട്ലറ്റുകൾ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.
ടിഷ്യൂ പേപ്പറിലേക്ക് മാറ്റി അധിക എണ്ണ കളയുക.ബ്രെഡ് കട്ലറ്റ് റെഡി.