വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു വെറൈറ്റി ചായക്കടി
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ -250 ഗ്രം
സവാള നീളത്തിൽ മുറിച്ചത് - രണ്ട്
പച്ചമുളക് (ചെറുതായി മുറിച്ചത്) -അഞ്ച് എണ്ണം
കാശ്മീരി മുളകുപൊടി - രണ്ടുടീസ്പൂൺ
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
കായപ്പൊടി -ഒരു നുള്ള്
പെരുഞ്ചീരകം (ചതച്ചത്) - ഒരു ടീസ്പൂൺ
കടലമാവ് - 100 ഗ്രാം
അരിപ്പൊടി - 50 ഗ്രാം
കറിവേപ്പില - രണ്ടുതണ്ട്
ഗരം മസാല -1/2 ടീസ്പൂൺ
എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. ചിക്കൻ ചെറുതാക്കി മുറിച്ചത്തിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഉപ്പ്,മഞ്ഞൾ പൊടി എന്നിവ ചേർത്ത് മസാല ചേർത്ത് 1 മണിക്കൂർ വെക്കണം.
2. എണ്ണ ഒഴിവാക്കി ബാക്കിയെല്ലാ ചേരുവകളും ആവശ്യത്തിനുവെള്ളവും ചേർത്ത് ഒരു മാവുണ്ടാക്കുക.
3. ചിക്കൻ ചേർത്തിളക്കുക.
4. ചൂടായ എണ്ണയിൽ ഓരോ സ്പൂൺ ചിക്കൻകൂട്ട് ഇട്ട് ഫ്രൈ ചെയ്തെടുക്കുക.