പൊട്ടുകടല കൊണ്ട് വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ? 
 

ആദ്യം മിക്സിയുടെ ജാറിലേയ്ക്ക് പൊട്ടുകടലും പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും  ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക.  കുറച്ചു വെള്ളം ഒഴിച്ച് ലൂസായിട്ട് തന്നെ അരച്ചെടുക്കണം
 

വേണ്ട ചേരുവകൾ
പൊട്ടുകടല - 200 ഗ്രാം 
പച്ചമുളക് - 2 എണ്ണം 
ഇഞ്ചി- 1 സ്പൂൺ 
കറിവേപ്പില - 1 തണ്ട് 
എണ്ണ-  2 സ്പൂൺ 
കടുക് - 1 സ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യം മിക്സിയുടെ ജാറിലേയ്ക്ക് പൊട്ടുകടലും പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും  ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക.  കുറച്ചു വെള്ളം ഒഴിച്ച് ലൂസായിട്ട് തന്നെ അരച്ചെടുക്കണം. അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക.  ഇവ പൊട്ടുമ്പോള്‍ ഈ ഒരു ചമ്മന്തിയിലേയ്ക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതോടെ പൊട്ടുകടല ചമ്മന്തി റെഡി.