തേങ്ങാപ്പാലിന്റെ രുചിയിൽ തയ്യാറാക്കാം കൊതിയൂറും കടല സ്റ്റൂ!
ചേരുവകൾ
കടല (കറുത്തതോ വെളുത്തതോ) – 1 കപ്പ് (കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
സവാള – 1 എണ്ണം (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക് – 3 മുതൽ 4 എണ്ണം വരെ (കീറിയത്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം (അരിഞ്ഞത്)
ചേരുവകൾ
കടല (കറുത്തതോ വെളുത്തതോ) – 1 കപ്പ് (കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
സവാള – 1 എണ്ണം (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക് – 3 മുതൽ 4 എണ്ണം വരെ (കീറിയത്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം (അരിഞ്ഞത്)
ഗ്രാമ്പൂ – 2 എണ്ണം
ഏലയ്ക്ക – 2 എണ്ണം
കറുപ്പട്ട (പട്ട) – 1 ചെറിയ കഷ്ണം
കറിവേപ്പില – ആവശ്യത്തിന്
കട്ടി തേങ്ങാപ്പാൽ – 1 കപ്പ്
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
മല്ലിയില – അരിഞ്ഞത് (ആവശ്യത്തിന്)
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: കടല വേവിക്കൽ
കുതിർത്തു വെച്ചിരിക്കുന്ന കടല, അരിഞ്ഞു വെച്ച സവാള, പച്ചമുളക്, ഇഞ്ചി, ഗ്രാമ്പൂ, ഏലയ്ക്ക, പട്ട, കറിവേപ്പില, ആവശ്യത്തിന് വെള്ളം എന്നിവ ഒരു പ്രഷർ കുക്കറിലേക്ക് മാറ്റി നന്നായി വേവിച്ചെടുക്കുക.
സ്റ്റെപ്പ് 2: സ്റ്റൂ കുറുകിയെടുക്കലും ഫിനിഷിംഗും
പ്രഷർ പോയതിനു ശേഷം കുക്കർ തുറക്കുക. വെള്ളം കൂടുതലുണ്ടെങ്കിൽ തീ കൂട്ടി വെച്ച് അല്പം തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.
ഗ്രേവിക്ക് നല്ല കട്ടി കിട്ടാനായി വേവിച്ച കടലയിൽ നിന്ന് കുറച്ച് കടല തവി കൊണ്ട് ചെറുതായി ഉടച്ചു കൊടുക്കുക.
വെള്ളം പാകത്തിന് വറ്റി വരുമ്പോൾ കട്ടിയുള്ള 1 കപ്പ് തേങ്ങാപ്പാലും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
കറി ചെറുതായി ഒരു തിള വരുമ്പോൾ അരിഞ്ഞു വെച്ച മല്ലിയില, അര ടീ സ്പൂൺ കുരുമുളക് പൊടി, 2 സ്പൂൺ പച്ച വെളിച്ചെണ്ണ എന്നിവ ചേർത്ത് ഉടനടി തീ ഓഫ് ചെയ്യാം.
ചൂടോടെ അപ്പം, ഇടിയപ്പം, ചപ്പാത്തി, നെയ്ച്ചോർ എന്നിവയ്ക്കൊപ്പം വിളമ്പാൻ രുചികരമായ കടല സ്റ്റൂ തയ്യാർ!