തടി കുറയ്ക്കാൻ നോക്കുന്നവർക്ക് ഇതാ ഒരു കിടിലൻ ഹൈ-പ്രോട്ടീൻ ചിക്കൻ സാലഡ്

ചേരുവകള്:
കോഴിയിറച്ചി- 250 ഗ്രാം
തൈര്- 2 കപ്പ്
മഞ്ഞള്പ്പൊടി- അരസ്പൂണ്
മുളകുപൊടി- 1 സ്പൂണ്
കുരുമുളക് പൊടി- 1 സ്പൂണ്

 
ചേരുവകള്:
കോഴിയിറച്ചി- 250 ഗ്രാം
തൈര്- 2 കപ്പ്
മഞ്ഞള്പ്പൊടി- അരസ്പൂണ്
മുളകുപൊടി- 1 സ്പൂണ്
കുരുമുളക് പൊടി- 1 സ്പൂണ്
ഉപ്പ്- ആവശ്യത്തിന്
ഉണക്കിയ ഉലുവചപ്പ് (കസ്തൂരി മേത്തി)- 1 സ്പൂണ്
ക്യാബേജ്- 1 കപ്പ്
വെള്ളരിക്ക- 1 കപ്പ്
കാരറ്റ്- 1 കപ്പ്
ക്യാപ്സിക്കം- 1 കപ്പ്
വെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
1. തൈര് ഒരു കിണ്ണത്തിലെടുക്കുക
2. ഇതിലേക്ക് മഞ്ഞള്പ്പൊ ടി, മുളകുപൊടി, കുരുമുളക് പൊടി എന്നിവ ചേര്ക്കു ക
3. ഉലുവചപ്പും ഉപ്പും ഇടുക
4. ഇതിലേക്ക് ഇറച്ചി കഷണങ്ങളിട്ട് പുരട്ടി 2 മണിക്കൂര് വയ്ക്കുക
5. രണ്ട് മണിക്കൂറിന് ശേഷം ചെറിയ തീയില് ഇറച്ചി കഷണങ്ങള് പൊരിക്കുക
6. ഒരു പാനില് വെണ്ണ ചൂടാക്കി, ഉള്ളി, ക്യാബേജ്, കാരറ്റ്, ക്യാപ്സിക്കം എന്നിവയിട്ട് വഴറ്റുക. ഇതില് ഉപ്പും കുരുമുളക് പൊടിയും ചേര്ക്കിണം
7. ചിക്കന് കഷണങ്ങളോടൊപ്പം മിക്സ് ചെയ്ത് വിളമ്പുക