ചിക്കൻ ഇല്ലെങ്കിലും കബാബ് കഴിക്കാം

  റാഗി (പഞ്ഞപ്പുല്ല്) - 1 കപ്പ്
    ഉഴുന്ന് - ¼ കപ്പ്
    ഉലുവ - 1 ടീസ്പൂൺ
    ചോറ് - 2 ടേബിൾ സ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
 

ചേരുവകൾ

    റാഗി (പഞ്ഞപ്പുല്ല്) - 1 കപ്പ്
    ഉഴുന്ന് - ¼ കപ്പ്
    ഉലുവ - 1 ടീസ്പൂൺ
    ചോറ് - 2 ടേബിൾ സ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
    ക്യാപ്സിക്കം
    സവാള 
    പച്ചമുളക്
    തക്കാളി
    മല്ലിയില 
    എണ്ണ 


തയ്യാറാക്കുന്ന വിധം

    റാഗി, ഉഴുന്ന്, ഉലുവ എന്നിവ നന്നായി കഴുകി കുതിർക്കാൻ വെക്കാം. ഇതിലേക്ക് ചോറ് കൂടി ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കാം.
    അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കാം. സാധാരണ ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിലായിരിക്കണമിത്.
    ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അല്പം മാവൊഴിച്ച് അധികം കട്ടി കുറയാതെ പരത്താം.
    ഇതിനു മുകളിലായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, ക്യാപ്സിക്കം, പച്ചമുളക്, മല്ലിയില എന്നിവ വിതറാം.
    വശങ്ങളിലൂടെ അല്പം എണ്ണ ഒഴിച്ച് കൊടുത്ത ശേഷം ഒരു വശം വെന്തുകഴിയുമ്പോൾ മറിച്ചിടാം.
    രണ്ടു വശവും നന്നായി വെന്തുകഴിഞ്ഞാൽ ചൂടോടെ ചമ്മന്തിക്കൊപ്പമോ സാമ്പാറിക്കൊപ്പമോ കഴിക്കാം.