ഇത്രയും ടേസ്റ്റിയായ ചിക്കൻ റാപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം!
ആവശ്യമായ ചേരുവകൾ
ടോർട്ടില്ലാസ് (Tortillas) തയ്യാറാക്കാൻ:
മൈദ – 2 കപ്പ്
ബേക്കിംഗ് പൗഡർ – 1 1/2 ടീ സ്പൂൺ
ഓയിൽ – 1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
പാൽ – ആവശ്യത്തിന് (മാവ് കുഴക്കാൻ)
ചിക്കൻ ഫില്ലിംഗിന്:
ബോൺലെസ് ചിക്കൻ – ആവശ്യത്തിന് (ചെറിയ പീസുകളാക്കിയത്
ആവശ്യമായ ചേരുവകൾ
ടോർട്ടില്ലാസ് (Tortillas) തയ്യാറാക്കാൻ:
മൈദ – 2 കപ്പ്
ബേക്കിംഗ് പൗഡർ – 1 1/2 ടീ സ്പൂൺ
ഓയിൽ – 1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
പാൽ – ആവശ്യത്തിന് (മാവ് കുഴക്കാൻ)
ചിക്കൻ ഫില്ലിംഗിന്:
ബോൺലെസ് ചിക്കൻ – ആവശ്യത്തിന് (ചെറിയ പീസുകളാക്കിയത്)
കുരുമുളകുപൊടി (പെപ്പർ) – പാകത്തിന്
ചെറുനാരങ്ങാനീര് (ലെമൺ ജ്യൂസ്) – അല്പം
ബ്രെഡ് ക്രംബ്സ് – ആവശ്യത്തിന് (കോട്ട് ചെയ്യാൻ)
ഉപ്പ് – പാകത്തിന്
റാപ്പ് ചെയ്യാനായി:
ടോർട്ടില്ലാസ് – തയ്യാറാക്കിയത്
യോഗർട്ട് സോസ് – ആവശ്യത്തിന്
ലെറ്റ്യൂസ് / കാബേജ് – ആവശ്യത്തിന് (അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
ടോർട്ടില്ലാസ് മാവ് തയ്യാറാക്കൽ: ഒരു പാത്രത്തിൽ മൈദ, ബേക്കിംഗ് പൗഡർ, ഓയിൽ, പാകത്തിന് ഉപ്പ് എന്നിവയെല്ലാം ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് പാലും ഒഴിച്ച് അധികം ടൈറ്റാക്കാതെ (സോഫ്റ്റ് ആയി) കുഴച്ച് 30 മിനിറ്റ് മാറ്റി വെക്കുക.
ബോൾസ് തയ്യാറാക്കൽ: 30 മിനിറ്റിനു ശേഷം മാവ് എടുത്ത് ചെറിയ ബോൾസ് ആക്കി ഉരുട്ടി വീണ്ടും 10 മിനിറ്റ് വെക്കുക. ശേഷം ഓരോരുത്തരായി എടുത്ത് നേരിയ രീതിയിൽ പരത്തി പാനിലിട്ട് ചുട്ടെടുക്കുക.
ചിക്കൻ തയ്യാറാക്കൽ: ബോൺലെസ് ചിക്കൻ കഷ്ണങ്ങളിലേക്ക് ഉപ്പും കുരുമുളകുപൊടിയും അല്പം ലെമൺ ജ്യൂസും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് ബ്രെഡ് ക്രംബ്സിൽ കോട്ട് ചെയ്ത്, ഗ്രിൽ പാനിൽ വെച്ച് നന്നായി ഗ്രിൽ ചെയ്ത് എടുക്കുക.
റാപ്പ് ചെയ്യൽ: തയ്യാറാക്കി വെച്ചിരിക്കുന്ന ടോർട്ടില്ലാസ് എടുത്ത് ആദ്യം അതിൽ യോഗർട്ട് സോസ് പുരട്ടുക. അതിനുമുകളിലായി ലെറ്റ്യൂസ് അല്ലെങ്കിൽ കാബേജ് വെക്കുക. അതിലേക്ക് ഗ്രിൽ ചെയ്തു വെച്ച ചിക്കൻ പീസുകൾ വെച്ച് വീണ്ടും സോസ് ഒഴിച്ച് ടോർട്ടില്ലാസ് ടൈറ്റായി റാപ്പ് ചെയ്ത് എടുക്കുക.
രുചികരവും ഹെൽത്തിയുമായ ചിക്കൻ റാപ്പ് തയ്യാർ!