വളരെ കുറഞ്ഞ സമയം മതി ഈ വിഭവം തയ്യാറാക്കാൻ 

 

ചേരുവകൾ

ചെറുതായി അരിഞ്ഞ ചിക്കൻ കഷ്ണങ്ങൾ – ½കിലോ

പച്ചമുളക് ചെറുതായി അരിഞ്ഞത് – 6 എണ്ണം

സവാള ചെറുതായി അരിഞ്ഞത് – 4 എണ്ണം

തേങ്ങ തിരുമ്മിയത് – 2 കപ്പ്

ജീരകം – 1 ടീ സ്പൂൺ

വെളുത്തുള്ളി – 4 അല്ലി

ഉഴുന്നു പരിപ്പ് – 1 ടീ സ്പൂൺ

കടല പരിപ്പ് – 1 ടീ സ്പൂൺ

കറിമസാലപൊടി – 1 ടീ സ്പൂൺ

കടുക് (താളിക്കാൻ) – 1 ടീ സ്പൂൺ

വറ്റൽമുളക് – 3 എണ്ണം

എണ്ണ, ഉപ്പ് – ആവശ്യത്തിന്

ചിക്കൻ തോരൻ തയ്യാറാക്കുന്ന വിധം

ചൂടായ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, പെരുംജീരകം, വറ്റൽമുളക്, കറിവേപ്പില ഇട്ട് പൊട്ടിയശേഷം സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റുക.


ഇതിൽ വൃത്തിയാക്കിയ ഇറച്ചി കഷണങ്ങൾ, പൊടി വർഗ്ഗങ്ങൾ ആവശ്യമായ ഉപ്പുചേർത്ത് ചെറുതീയിൽ മൂടി വേവിക്കുക വെള്ളം നല്ലതുപോലെ വറ്റുമ്പോൾ ചതച്ച തേങ്ങ, ജീരകം കറിവേപ്പില ഇവ ചേർത്ത് ഇളക്കി യോജിപ്പിച്ച് മല്ലിയില ചേർക്കുക.