വൈകുന്നേരം മനോഹരമാക്കാൻ ഇതും കൂടെ തയ്യാറാക്കാം
തയാറാക്കുന്ന വിധം
ഒരു ആഴമുള്ള പാത്രത്തിൽ ചിക്കൻ മിൻസ്, കാരറ്റ്, ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, മുളകുപൊടി, റെഡ് ചില്ലി സോസ്, കോൺഫ്ലോർ എന്നിവ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഉപയോഗിച്ച് ഏകദേശം 16-18 ഉരുളകൾ ഉണ്ടാക്കുക.
മറ്റൊരു പാത്രത്തിൽ മുട്ട നന്നായി അടിച്ചു വെക്കുക. തയാറാക്കിയ ചിക്കൻ ബാൾസ് ഓരോന്നും മുട്ടയിൽ മുക്കി ബ്രെഡ് ക്രംബ്സ് കൊണ്ട് പൊതിയുക. ഓരോ ഉരുളക്കും തമ്മിൽ കുറച്ച് ഇടവിട്ട് വെച്ച് ഏകദേശം ഒരു മണിക്കൂർ ഫ്രീസറിൽ വെക്കുക.
ഒരു ആഴമുള്ള പാനിൽ മീഡിയം ഫ്ലേമിൽ എണ്ണ ചൂടാക്കി ഫ്രീസറിൽ നിന്നെടുത്ത ഉരുളകൾ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. മയോണൈസ് അല്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പിന്റെ കൂടെ ചൂടോടെ സേർവ് ചെയ്യുക.