അറബിക് സ്റ്റൈൽ ജ്യൂസി ചിക്കൻ ഷവർമ്മ ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ചിക്കൻ മാരിനേറ്റ് ചെയ്യാൻ
മുളക്പൊടി - ½ ടീസ്പുൺ
മഞ്ഞൾപ്പൊടി - 1¼ ടീസ്പുൺ
അറബിക് മസാല - ¾ ടീസ്പുൺ
നാരങ്ങാനീര് - 1 ടേബിൾസ്പ്പുൺ

 

ചിക്കൻ മാരിനേറ്റ് ചെയ്യാൻ
മുളക്പൊടി - ½ ടീസ്പുൺ
മഞ്ഞൾപ്പൊടി - 1¼ ടീസ്പുൺ
അറബിക് മസാല - ¾ ടീസ്പുൺ
നാരങ്ങാനീര് - 1 ടേബിൾസ്പ്പുൺ
ചിക്കൻ - 100 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
ഒലിവ് ഓയിൽ – വറക്കാൻ ആവശ്യത്തിന്
ഫില്ലിങ് തയാറാക്കാൻ
മാരിനേറ്റ് ചെയ്ത് വറുത്ത ചിക്കൻ
അരിഞ്ഞ പച്ചക്കറികൾ
കാരറ്റ് - 2 ടേബിൾസ്പൂൺ
തക്കാളി - 2 ടേബിൾസ്പൂൺ
സവാള - 2 ടേബിൾസ്പൂൺ
കാബേജ് - 2 ടേബിൾസ്പൂൺ
മയണൈസ് - 4 ടേബിൾസ്പൂൺ
തഹീന - 1 ടീസ്പൂൺ (നിർബന്ധമില്ല)
തൈര് - 1 ടീസ്പൂൺ
ഫ്രഞ്ച് ഫ്രൈസ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
∙ ചിക്കൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂറിനുശേഷം വറുത്തെടുക്കുക.
∙ വറുത്ത ചിക്കനും പച്ചക്കറികളും മയണൈസും തഹിനയും തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
∙ ഓരോ കുബൂസിലും മയോണൈസ്, ഫ്രൈസ്, അതിനു മുകളിൽ പച്ചക്കറികളും ചിക്കനും ചേർത്ത് ബട്ടർ പേപ്പറിൽ അല്ലെങ്കിൽ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് എടുക്കുക.