പുറത്തു മൊരിഞ്ഞ്, ഉള്ളിൽ രുചികരമായ ചിക്കൻ മസാല; കൊതിയൂറും ചിക്കൻ റോൾ!

ചേരുവകൾ:

    മൈദ – 1 കപ്പ്

    മുട്ട – 1 എണ്ണം

    പാൽ – ½ കപ്പ്

    വെള്ളം – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

 

ചേരുവകൾ:

    മൈദ – 1 കപ്പ്

    മുട്ട – 1 എണ്ണം

    പാൽ – ½ കപ്പ്

    വെള്ളം – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    വേവിച്ച ചിക്കൻ – 1 കപ്പ്

    സവാള – 2 എണ്ണം

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    മുളകുപൊടി – ½ ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    ബ്രെഡ്ക്രംസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

    ആദ്യം മൈദ, മുട്ട, പാൽ, ഉപ്പ് എന്നിവ ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക.

    ഒരു പാനിൽ സവാള ചെറുതായി അരിഞ്ഞത് എണ്ണയിലിട്ട് വഴറ്റുക.

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർക്കുക.

    ഇതിലേക്ക് വേവിച്ചു പൊടിച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കി മസാല തയ്യാറാക്കുക.

    ദോശക്കല്ലിൽ മാവ് ഒഴിച്ച് നേർത്ത പാൻകേക്ക് പോലെ ചുട്ടെടുക്കുക.

    അതിനുള്ളിൽ ചിക്കൻ മസാല വെച്ച് റോൾ ചെയ്യുക.

    മുട്ടയിൽ മുക്കി ബ്രെഡ്ക്രംസിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.