വയറും മനസും നിറയ്ക്കാൻ ഇതാ ചിക്കൻ ചെറിയുള്ളി റോസ്റ്റ്
മഞ്ഞൾപൊടി – ½ Teaspoon
മുളകുപൊടി – 1 Teaspoon
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – 1½ Teaspoon
ചെറിയ ഉള്ളി – 400 gm (3 Cups)
വയറും മനസും നിറയ്ക്കാൻ ഇതാ ചിക്കൻ ചെറിയുള്ളി റോസ്റ്റ്
അവശ്യ ചേരുവകൾ
ചിക്കൻ – 1.2 kg
മഞ്ഞൾപൊടി – ½ Teaspoon
മുളകുപൊടി – 1 Teaspoon
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – 1½ Teaspoon
ചെറിയ ഉള്ളി – 400 gm (3 Cups)
വെളിച്ചെണ്ണ – 6 Tablespoons
ഇഞ്ചി – 2 Inch Piece
വെളുത്തുള്ളി – 12 അല്ലി
കറിവേപ്പില – 3 Sprigs
ഉണക്കമുളക് ചതച്ചത് – 1½ Teaspoon
മല്ലിപ്പൊടി – 1½ Teaspoon
കാശ്മീരി മുളകുപൊടി- 2½ Tablespoon
ഗരം മസാല – 1 Teaspoon
വെള്ളം- ആവശ്യത്തിന്
കുരുമുളകുപൊടി – ½ Teaspoon
തയാറാക്കുന്ന വിധം
കനംകൂടിയ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ചെറിയുള്ളി ചേർത്ത് മീഡിയം ഫ്ളെയിമിൽ സ്ലോ ആയി വഴറ്റുക. ഉള്ളി നന്നായി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർക്കുക. ഇതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റുക. തീ കുറച്ച് താഴ്ത്തി വെച്ച ശേഷം അതിലേക്ക് മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. അൽപ്പം വെളളം കൂടി ചേർക്കണം. ഇതിലേക്ക് ചിക്കൻ ചേർക്കാം. ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് മൂടി മീഡിയം ഫ്ളെയിമിൽ 15–20 മിനിറ്റ് വേവിക്കുക.
ചിക്കൻ നന്നായി വെന്ത ശേഷം മൂടി തുറന്ന് വെള്ളം ഉണങ്ങാൻ വിടുക. ഇതിലേക്ക് ഉണക്കമുളക് ചതച്ചത്, ഗരം മസാല എന്നിവയും ചേർക്കുക. തീ കുറച്ച് ഇടയ്ക്കിടെ ഇളക്കി എണ്ണ പൊങ്ങിവരുന്നതുവരെ റോസ്റ്റ് ചെയ്യുക.