വരട്ടിയ ചിക്കൻ റോസ്റ്റ് ആയാലോ? റെസിപ്പി പരിചയപ്പെടാം

 


ചോറിനൊപ്പം ഈ കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാൽ പിന്നെ വേറൊരു കറിയും നമുക്ക് ആവശ്യമായി വരില്ല. അതും മലബാർ സ്റ്റൈലിൽ. ചോറിനൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു ചിക്കൻ കോംബോ ഇല്ല. ഈ കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റിന്റെ റെസിപ്പി പരിചയപ്പെട്ടാലോ?

ആവശ്യമായ സാധനങ്ങൾ

കോഴി – 8 കഷണം
സവാള – 10 എണ്ണം
വെളിച്ചെണ്ണ- 1/2 കപ്പ്‌

വെളുത്തുള്ളി- 6 അല്ലി
ചുവന്നമുളക്‌ – 10 എണ്ണം
കുരുമുളക്‌ (പൊടിച്ചത്‌)- 1 ടേബിള്‍ സ്‌പൂണ്‍
കറുവാപ്പട്ട – 2 കഷണം
ഉപ്പ്‌


തയ്യാറാക്കുന്ന വിധം

ആദ്യം ഒരു വലിയ പാത്രത്തിൽ എണ്ണ ചൂടാക്കി സവാള നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത്‌ അതും ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ശേഷം ചുവന്നുമുളക്‌ ചേര്‍ത്ത്‌ ചെറുതായി വഴറ്റിയ ശേഷം കോഴിയും ഉപ്പ്‌, കുരുമുളക്‌, കറുവാപ്പട്ട എന്നിവ നന്നായി യോജിപ്പിച്ച ശേഷം തീ കുറച്ച്‌ ഇരുപതുമിനിട്ട്‌ വേവിക്കുക. ചിക്കന്‍ കഷണങ്ങള്‍ വെന്ത്‌ ഉള്ളിയും കുരുമുളകും നന്നായി പിടിക്കുന്നതുവരെ അഞ്ചു മിനിറ്റ്‌ ഇടവിട്ട്‌ പാത്രത്തിന്റെ അടപ്പുമാറ്റി ഇളക്കുക. നല്ലരീതിയിൽ ഗ്രേവി കുറുകി വന്നാൽ അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. സ്വാദിഷ്ടമായ മലബാർ സ്റ്റൈൽ കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ് റെഡി.