വൈകുന്നേരത്തെ ചായയ്ക്ക് കൂട്ടിന് ഒരു ക്രിസ്പി ചിക്കൻ വിഭവം

ആവശ്യമായ ചേരുവകൾ
മാരിനേഷന്

    200-250 ഗ്രാം ബോൺലെസ്സ് ചിക്കൻ (ക്യൂബ്സ് ആക്കി മുറിച്ചത്)

    1.5 ടീസ്പൂൺ മുളകുപൊടി

    1.5 ടീസ്പൂൺ കുരുമുളകുപൊടി

    1 ടീസ്പൂൺ മല്ലിയില (ഉണക്കിയത്)

    2 ടേബിൾസ്പൂൺ മൈദ

 

ആവശ്യമായ ചേരുവകൾ
മാരിനേഷന്

    200-250 ഗ്രാം ബോൺലെസ്സ് ചിക്കൻ (ക്യൂബ്സ് ആക്കി മുറിച്ചത്)

    1.5 ടീസ്പൂൺ മുളകുപൊടി

    1.5 ടീസ്പൂൺ കുരുമുളകുപൊടി

    1 ടീസ്പൂൺ മല്ലിയില (ഉണക്കിയത്)

    2 ടേബിൾസ്പൂൺ മൈദ

    2 ടേബിൾസ്പൂൺ കോൺഫ്ലോർ

    ആവശ്യത്തിന് ഉപ്പ്

    (ഓപ്ഷണൽ) ½ ടീസ്പൂൺ ഗാർലിക് പൗഡർ

    (ഓപ്ഷണൽ) ½ ടീസ്പൂൺ ഒനിയൻ പൗഡർ

ബാറ്റർ തയ്യാറാക്കാൻ

    3 ടേബിൾസ്പൂൺ കോൺഫ്ലോർ

    3 ടേബിൾസ്പൂൺ മൈദ

    1 ടീസ്പൂൺ സോയാ സോസ്

    2 ടേബിൾസ്പൂൺ തൈര്

    ആവശ്യത്തിന് ഉപ്പ്

    (ഓപ്ഷണൽ) 1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് (ഗാർലിക് പൗഡർ ഉപയോഗിക്കാത്തവർക്ക്)

    (ഓപ്ഷണൽ) 1 ടീസ്പൂൺ ചെറിയ ഉള്ളി പേസ്റ്റ് (ഒനിയൻ പൗഡർ ഉപയോഗിക്കാത്തവർക്ക്)

കോട്ടിംഗിന്

    ബ്രെഡ് ക്രംബ്സ് (ആവശ്യത്തിന്)

വറുക്കാൻ

    എണ്ണ (ഡീപ് ഫ്രൈയിംഗിന്)

അവസാന ടച്ചിന്

    മാജിക് മസാല (ആവശ്യത്തിന്)
1. ചിക്കൻ മാരിനേറ്റ് ചെയ്യുക

    ബോൺലെസ്സ് ചിക്കൻ ചെറിയ ക്യൂബ്സ് ആക്കി മുറിക്കുക.

    ഒരു പാത്രത്തിൽ മുളകുപൊടി, കുരുമുളകുപൊടി, മല്ലിയില, മൈദ, കോൺഫ്ലോർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    ഗാർലിക് പൗഡറും ഒനിയൻ പൗഡറും ഉണ്ടെങ്കിൽ അവയും ചേർക്കുക.

    ചിക്കൻ ഈ മിശ്രിതത്തിൽ ഇട്ട് നന്നായി മാരിനേറ്റ് ചെയ്യുക. 15-20 മിനിറ്റ് വെക്കുക.

2. ബാറ്റർ തയ്യാറാക്കുക

    ഒരു പാത്രത്തിൽ കോൺഫ്ലോർ, മൈദ, സോയാ സോസ്, തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

    ഗാർലിക്/ഒനിയൻ പൗഡർ ചേർക്കാത്തവർ വെളുത്തുള്ളി പേസ്റ്റും ചെറിയ ഉള്ളി പേസ്റ്റും ചേർക്കാം.

    കട്ടകളില്ലാതെ മിനുസമായ ബാറ്റർ ഉണ്ടാക്കുക.

3. ബ്രെഡ് ക്രംബ്സിൽ കോട്ട് ചെയ്യുക

    മാരിനേറ്റ് ചെയ്ത ചിക്കൻ ഓരോന്നായി ബാറ്ററിൽ മുക്കി, അധിക ബാറ്റർ കളഞ്ഞ ശേഷം ബ്രെഡ് ക്രംബ്സിൽ നന്നായി കോട്ട് ചെയ്യുക.

    എല്ലാ ചിക്കൻ കഷണങ്ങളും ഇതുപോലെ തയ്യാറാക്കി വെക്കുക.

4. ചിക്കൻ വറുക്കുക

    ഒരു പാനിൽ എണ്ണ ചൂടാക്കുക (അധികം ചൂടാകാതെ ശ്രദ്ധിക്കുക).

    കോട്ട് ചെയ്ത ചിക്കൻ കഷണങ്ങൾ കുറച്ച് കുറച്ചായി എണ്ണയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.

    വറുത്തെടുത്ത ചിക്കൻ ടിഷ്യൂ പേപ്പറിൽ വെച്ച് അധിക എണ്ണ ഊറ്റുക. ചിക്കൻ പോപ്‌കോൺ റെ‍ഡി.