നാടൻ സ്റ്റൈൽ ചിക്കൻ പെരട്ട് ഇങ്ങനെ തയ്യാറാക്കൂ!
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
സവാള – 2 എണ്ണം, അരിഞ്ഞത്
ചെറിയ ഉള്ളി – 10 എണ്ണം
ഇഞ്ചി – 1 ഇഞ്ച്
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 2 എണ്ണം
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
സവാള – 2 എണ്ണം, അരിഞ്ഞത്
ചെറിയ ഉള്ളി – 10 എണ്ണം
ഇഞ്ചി – 1 ഇഞ്ച്
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 2 എണ്ണം
തക്കാളി – 1 എണ്ണം
കറിവേപ്പില – 2 തണ്ട്
മുളകുപൊടി – 1½ ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കനിൽ മഞ്ഞൾപ്പൊടി, ½ ടീസ്പൂൺ മുളകുപൊടി, ½ ടീസ്പൂൺ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് 20 മിനിറ്റ് വയ്ക്കുക.
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വഴറ്റുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ എണ്ണ തെളിയുന്നതുവരെ വഴറ്റുക.
ചിക്കൻ ചേർത്ത് മസാല നന്നായി പുരളുന്ന രീതിയിൽ 5 മിനിറ്റ് വഴറ്റുക.
കുറച്ച് വെള്ളം ചേർത്ത് മൂടിവെച്ച് ചിക്കൻ വേവിക്കുക.
ചിക്കൻ വെന്തുകഴിഞ്ഞാൽ മൂടി തുറന്ന് ഉയർന്ന തീയിൽ വെള്ളം വറ്റിച്ച് നന്നായി പെരട്ടിയെടുക്കുക.
ഗരം മസാലയും ബാക്കി കുരുമുളകുപൊടിയും ചേർത്ത് 2–3 മിനിറ്റ് കൂടി പെരട്ടുക.
അവസാനം കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യുക.