ചിക്കൻ പെരട്ടിന് രുചി കൂട്ടാൻ ഈ കൂട്ടുകൾ മറക്കരുത്

ചേരുവകൾ

ചിക്കൻ - ഒന്നര കിലോഗ്രാം
സവാള - 4 എണ്ണം ചെറുത്
വെളുത്തുള്ളി - 8 എണ്ണം
ഇഞ്ചി - ഒരു കഷ്ണം വലുത്
കറിവേപ്പില - ആവശ്യത്തിന്

 

ചേരുവകൾ

ചിക്കൻ - ഒന്നര കിലോഗ്രാം
സവാള - 4 എണ്ണം ചെറുത്
വെളുത്തുള്ളി - 8 എണ്ണം
ഇഞ്ചി - ഒരു കഷ്ണം വലുത്
കറിവേപ്പില - ആവശ്യത്തിന്
കുരുമുളക് ചതച്ചത് - ആവശ്യത്തിന്
ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വറ്റൽ മുളക് ( ചുവന്ന മുളക്) - 8 എണ്ണം
കാശ്മീരി ചില്ലി - 15 എണ്ണം
മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം

ചിക്കൻ ആദ്യം തന്നെ വൃത്തിയാക്കി വയ്ക്കുക. അല്പം ചെറുനാരങ്ങാ നീര് ഒഴിച്ച് കഴുകിയെടുക്കാം.
സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്ക്കുക. .
ഒരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി - കാശ്മീരി ചില്ലി, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക.
അൽപം ഉപ്പു ചേർത്ത് ഇളക്കി അടച്ചു വച്ച് ചെറു തീയിൽ വഴറ്റുക.
ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അരച്ചെടുത്ത മസാലക്കൂട്ട് ചേർത്തു നന്നായി വഴറ്റുക.
മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം മാറിയ ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ച് വേവിച്ചെടുക്കുക.
ചിക്കൻ പകുതി വേവാവുമ്പോൾ മല്ലിയില കൂടി ചേർത്ത് വേവിക്കുക. ഇടയ്ക്കിടെ ഇളക്കികൊടുക്കണം.
ഗരം മസാലയും കുരുമുളകുപൊടിയും ചേർക്കുക. ചിക്കൻ പെരട്ടു തയാർ.