മണത്തിലും ഗുണത്തിലും കേമൻ തന്നെ ഈ ചിക്കൻ ഉസ്മാനിയ

ചിക്കൻ – 1 1/2 കിലോ ( ചെറിയ കഷ്ണങ്ങൾ ആക്കി നുറുക്കിയത് )

മല്ലിപൊടി – 4 ടേബിൾസ്പൂൺ

മുളകുപൊടി – 2 1/2 ടേബിൾസ്പൂൺ

കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ

മഞ്ഞപൊടി – 1/2 ടീസ്പൂൺ

 

ചിക്കൻ – 1 1/2 കിലോ ( ചെറിയ കഷ്ണങ്ങൾ ആക്കി നുറുക്കിയത് )

മല്ലിപൊടി – 4 ടേബിൾസ്പൂൺ

മുളകുപൊടി – 2 1/2 ടേബിൾസ്പൂൺ

കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ

മഞ്ഞപൊടി – 1/2 ടീസ്പൂൺ

ഗരം മസാല – 1 1/2 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – പാകത്തിന്‘

ജീരകപൊടി – ഒരു നുള്ള് (നിർബന്ധമില്ല)

സവാള – 4 എണ്ണം (വലിയത്) – വളരെ കനം കുറച്ച് അരിയുക

ചെറിയ ഉള്ളി – 10-15 എണ്ണം – ഇതും കനം കുറച്ച് അരിയുക

നാളികേര കൊത്ത് – 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി കൊത്തിയത്)

ഇഞ്ചി – 1 1/2 ഇഞ്ച് നീളം – പൊടിയായി അരിഞ്ഞത്

തക്കാളി – 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി – 7-8 അല്ലി – പൊടിയായി അരിഞ്ഞത്

പച്ചമുളക് – 6 എണ്ണം,

കറിവേപ്പില – 4 തണ്ട്

പാചകം ചെയ്യുന്ന വിധം

ചട്ടി അടുപ്പിൽ വച്ച്, ചൂടായതിനുശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയിൽ ബ്രൌൺ നിറം വിടുന്നതു വരെ വറുക്കുക കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, വറുത്ത മസാല ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്നതിൽ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂൺ കുരുമുളകു പൊടി എന്നിവ ചേർക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണയും, മുകളിൽ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേർത്ത് നന്നായി തിരുമ്മി വക്കുക.

ചീന ചട്ടി ചൂടായതിനു ശേഷം, അതിൽ, മൂന്നു ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേർക്കുക. അതൊന്നല്പം മൂത്താൽ, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേർത്ത നന്നായി വഴറ്റുക. ബ്രൌൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാൻ തുടങ്ങുമ്പോൾ, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേർക്കുക. നല്ലതുപോലെ ഇളക്കി ചേർത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാൻ മറക്കരുത്.
ഒന്ന് തിളച്ചു കഴിഞ്ഞാൽ അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂൺ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേർത്ത് വീണ്ടും ഇളക്കുക.

പത്ത് മിനിറ്റ് ചെറിയ തീവിൽ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയിൽ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം.ഇളക്കി..ഇളക്കി കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോർമ്മ വക്കുക). ആ അവസരത്തിൽ, അല്പം ജീരകപൊടി (ഇഷ്ടമുള്ളവർ മാത്രം) ചേർത്ത്. തീ കെടുത്തുക.
ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതിൽ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേർത്ത് നന്നായിളക്കി, ഈ കൂട്ട്ചി ക്കൻ കറിയുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.