വൈകുന്നേരത്തെ സ്നാക്സിന് ഒരു അടിപൊളി ചിക്കൻ നൂഡിൽസ്
ചേരുവകൾ
നൂഡിൽസ് – 200 ഗ്രാം
ചിക്കൻ – 250 ഗ്രാം, ചെറിയ കഷ്ണങ്ങൾ
സവാള – 1
കാരറ്റ് – 1
കാബേജ് – 1 കപ്പ്
കാപ്സിക്കം – ½
ചേരുവകൾ
നൂഡിൽസ് – 200 ഗ്രാം
ചിക്കൻ – 250 ഗ്രാം, ചെറിയ കഷ്ണങ്ങൾ
സവാള – 1
കാരറ്റ് – 1
കാബേജ് – 1 കപ്പ്
കാപ്സിക്കം – ½
പച്ചമുളക് – 2
ഇഞ്ചി-വെളുത്തുള്ളി – 1 ടീസ്പൂൺ
സോയ സോസ് – 1 ടേബിൾസ്പൂൺ
ചില്ലി സോസ് – 1 ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2–3 ടേബിൾസ്പൂൺ
സ്പ്രിംഗ് ഓണിയൻ – കുറച്ച്
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ച് കുറച്ച് ഉപ്പും എണ്ണയും ചേർത്ത് നൂഡിൽസ് 80% മാത്രം വേവിക്കുക. തണുത്ത വെള്ളത്തിൽ കഴുകി മാറ്റിവയ്ക്കുക.
ചിക്കനിൽ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് 5–7 മിനിറ്റ് പാനിൽ വറുത്ത് മാറ്റിവയ്ക്കുക.
വലിയ പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക.
സവാള, കാരറ്റ്, കാബേജ്, കാപ്സിക്കം എന്നിവ ചേർത്ത് ഉയർന്ന തീയിൽ 2–3 മിനിറ്റ് വറുക്കുക. പച്ചക്കറികൾക്ക് ചെറിയ ക്രഞ്ച് ഉണ്ടാകണം.
സോയ സോസ്, ചില്ലി സോസ്, ടൊമാറ്റോ സോസ് എന്നിവ ചേർത്ത് ഇളക്കുക.
വറുത്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
നൂഡിൽസ് ചേർത്ത് ഉയർന്ന തീയിൽ 2–3 മിനിറ്റ് ടോസ് ചെയ്ത് ഇളക്കുക.
അവസാനം കുരുമുളകുപൊടിയും സ്പ്രിംഗ് ഓണിയനും ചേർക്കുക.