ഈവനിംഗ് സ്നാക്സ് അടിപൊളിയാക്കാൻ കിടിലൻ ചിക്കൻ നൂഡിൽസ്

ചേരുവകൾ

    നൂഡിൽസ് – 200 ഗ്രാം

    ചിക്കൻ – 250 ഗ്രാം, ചെറിയ കഷണങ്ങൾ

    സവാള – 1 എണ്ണം

    കാരറ്റ് – 1 എണ്ണം

    ക്യാപ്സിക്കം – ½ എണ്ണം

 

ചേരുവകൾ

    നൂഡിൽസ് – 200 ഗ്രാം

    ചിക്കൻ – 250 ഗ്രാം, ചെറിയ കഷണങ്ങൾ

    സവാള – 1 എണ്ണം

    കാരറ്റ് – 1 എണ്ണം

    ക്യാപ്സിക്കം – ½ എണ്ണം

    കാബേജ് – ½ കപ്പ്

    സ്പ്രിംഗ് ഒണിയൻ – 2 ടേബിൾസ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി – 1 ടേബിൾസ്പൂൺ, അരിഞ്ഞത്

    സോയ സോസ് – 1½ ടേബിൾസ്പൂൺ ചൈനീസ് സ്റ്റൈൽ രുചിയുടെ പ്രധാന രഹസ്യം. പച്ചക്കറികൾ അധികം വേവിക്കര

    ചില്ലി സോസ് – 1 ടേബിൾസ്പൂൺ

    ടൊമാറ്റോ സോസ് – 1 ടേബിൾസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 2–3 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

    നൂഡിൽസ് ഉപ്പും കുറച്ച് എണ്ണയും ചേർത്ത വെള്ളത്തിൽ വേവിച്ച് 80–90% മാത്രം വേവിക്കുക. തണുത്ത വെള്ളത്തിൽ കഴുകി മാറ്റിവയ്ക്കുക.

    ചിക്കനിൽ അൽപ്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക.

    വലിയ പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ചേർത്ത് നന്നായി വേവിച്ച് മാറ്റിവയ്ക്കുക.

    അതേ പാനിൽ ഇഞ്ചി-വെളുത്തുള്ളി ചേർത്ത് വഴറ്റുക.

    സവാള, കാരറ്റ്, കാബേജ്, ക്യാപ്സിക്കം എന്നിവ ചേർത്ത് ഹൈ ഫ്ലെയിമിൽ 2–3 മിനിറ്റ് വേഗത്തിൽ വഴറ്റുക. പച്ചക്കറികൾക്ക് ചെറിയ ക്രഞ്ച് ഉണ്ടാകണം.

    സോയ സോസ്, ചില്ലി സോസ്, ടൊമാറ്റോ സോസ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.

    ചിക്കനും വേവിച്ച നൂഡിൽസും ചേർത്ത് ഹൈ ഫ്ലെയിമിൽ 2–3 മിനിറ്റ് നന്നായി ടോസ് ചെയ്യുക.

    അവസാനം സ്പ്രിംഗ് ഒണിയൻ ചേർത്ത് തീ ഓഫ് ചെയ്യുക.