മൃദുവായ പുറംഭാഗവും രുചികരമായ ചിക്കൻ ഫില്ലിംഗും ചേർന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും
ചേരുവകൾ:
മൈദ – 1 കപ്പ്
ചിക്കൻ പൊടിച്ചത് – 250 ഗ്രാം
സവാള – 1 എണ്ണം
കാബേജ് – ½ കപ്പ്
ചേരുവകൾ:
മൈദ – 1 കപ്പ്
ചിക്കൻ പൊടിച്ചത് – 250 ഗ്രാം
സവാള – 1 എണ്ണം
കാബേജ് – ½ കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
കുരുമുളകുപൊടി – ½ ടീസ്പൂൺ
സോയ സോസ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂൺ
ചിക്കൻ മോമോസ് തയ്യാറാക്കുന്ന വിധം:
മൈദയിൽ കുറച്ച് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ച് മാവ് തയ്യാറാക്കുക.
മാവ് 20 മിനിറ്റ് അടച്ചുവെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് സവാളയും കാബേജും ചേർത്ത് വഴറ്റുക.
പൊടിച്ച ചിക്കൻ ചേർത്ത് നന്നായി വേവിക്കുക.
കുരുമുളകുപൊടി, സോയ സോസ്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
മാവ് ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ ചിക്കൻ മസാല വെക്കുക.
മോമോസ് ആകൃതിയിൽ മടക്കി അടയ്ക്കുക.
സ്റ്റീമറിൽ വെള്ളം തിളപ്പിച്ച് മോമോസ് 10–15 മിനിറ്റ് ആവിയിൽ വേവിക്കുക.
വെന്തുകഴിഞ്ഞാൽ പുറത്തെടുത്ത് ചൂടോടെ വിളമ്പുക.