പുറത്ത് മൃദുവും ഉള്ളിൽ രുചിനിറഞ്ഞ ഫില്ലിങ്ങും; വൈകുന്നേരത്തെ വിശപ്പിന് ഒരു വ്യത്യസ്ത വിഭവം
ചേരുവകൾ
മാവ് തയ്യാറാക്കാൻ
മൈദ – 2 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
എണ്ണ – 1 ടീസ്പൂൺ
ഫില്ലിങ്ങിന്
ചിക്കൻ കീമ – 300 ഗ്രാം
സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
സ്പ്രിങ് ഒണിയൻ – 2 ടേബിൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് – 2 ടേബിൾസ്പൂൺ
ജീരകപ്പൊടി – ½ ടീസ്പൂൺ
മല്ലിപ്പൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – ¼ ടീസ്പൂൺ
സോയ സോസ് – 1 ടീസ്പൂൺ
എണ്ണ അല്ലെങ്കിൽ ബട്ടർ – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചട്ണിക്ക്
തക്കാളി – 2 എണ്ണം
ഉണക്കമുളക് – 3 എണ്ണം
വെളുത്തുള്ളി – 3 അല്ലി
വറുത്ത എള്ള് – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മൈദയിൽ ഉപ്പും എണ്ണയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൃദുവായ മാവ് കുഴച്ചെടുക്കുക. ഇത് മൂടിവെച്ച് ഏകദേശം 30 മിനിറ്റ് മാറ്റിവെക്കാം.
ഒരു പാത്രത്തിൽ ചിക്കൻ കീമ, സവാള, സ്പ്രിങ് ഒണിയൻ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, ജീരകപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, സോയ സോസ്, എണ്ണ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയശേഷം നടുവിൽ ചിക്കൻ മിശ്രിതം വെച്ച് അരികുകൾ മടക്കി അടയ്ക്കുക.
ഇവ സ്റ്റീമറിൽ നിരത്തി വെള്ളം നന്നായി തിളച്ചശേഷം ഏകദേശം 12–15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചിക്കൻ പൂർണമായി വേവിയെന്ന് ഉറപ്പാക്കണം. ചട്ണി തയ്യാറാക്കാൻ തക്കാളിയും ഉണക്കമുളകും വെളുത്തുള്ളിയും വേവിച്ചെടുത്ത് വറുത്ത എള്ളും ഉപ്പും ചേർത്ത് അരച്ചെടുക്കാം. ചൂടോടെ ചട്ണിക്കൊപ്പം വിളമ്പാം.