ചിക്കൻ മഞ്ചൂരിയൻ ഡ്രൈ തയ്യാറാക്കാം

 

 ചേരുവകൾ

 - എല്ലില്ലാത്ത ചിക്കൻ – 300 ഗ്രാം
- കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
- മൈദ – 1 ടേബിൾസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- സോയ സോസ് – 2 ടേബിൾസ്പൂൺ
- തക്കാളി സോസ് – 1 ടേബിൾസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- സവാള – 1 എണ്ണം
- സ്പ്രിങ് ഒണിയൻ – ആവശ്യത്തിന്
- എണ്ണയും ഉപ്പും – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ചിക്കൻ കഷണങ്ങളിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്, ഉപ്പ്, കോൺഫ്ലോർ, മൈദ എന്നിവ ചേർത്ത് യോജിപ്പിക്കുക.
2. ചിക്കൻ പൂർണമായി വേവുന്നതുവരെ എണ്ണയിൽ വറുത്തെടുക്കുക.
3. മറ്റൊരു പാനിൽ അല്പം എണ്ണ ചൂടാക്കി വെളുത്തുള്ളിയും സവാളയും വഴറ്റുക.
4. സോയ സോസും തക്കാളി സോസും അല്പം വെള്ളവും ചേർത്ത് ഇളക്കുക.
5. വറുത്ത ചിക്കൻ ചേർത്ത് സോസ് നന്നായി പൊതിയുന്നതുവരെ ഇളക്കുക. സ്പ്രിങ് ഒണിയൻ ചേർത്ത് വിളമ്പുക.