ചിക്കന്‍ കുഴിയപ്പം കഴിച്ചിട്ടുണ്ടോ ?
ചേരുവകള്‍
1. ചിക്കന്‍) 500 1 1 ഒരു കിലോ
2. മുട്ട എട്ട് എണ്ണം
3. പട്ട (പൊടിച്ചത്) ചെറിയ കഷണം
4. ഏലക്കായ (പൊടിച്ചത്) അഞ്ച് എണ്ണം
5. ഗരം മസാലപ്പൊടി ഒരു ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി രണ്ട് ടേ. സ്പൂണ്‍
7. മല്ലിപ്പൊടി രണ്ട് ടേ. സ്പൂണ്‍
8. മുളകുപൊടി ഒരു ടേ. സ്പൂണ്‍
9. വെളുത്തുള്ളി 15 അല്ലി
10. പച്ചമുളക് എട്ട് എണ്ണം
11. സവാള മൂന്ന് എണ്ണം
12. ഇഞ്ചി ചെറിയ കഷണം
13. മല്ലിയില, പുതിന, കറിവേപ്പില കുറച്ച്
14. ഓയില്‍ 200 ഗ്രാം
15. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി 5 മുതല്‍ 9 വരെയുള്ള ചേരുവകളും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ശേഷം മിന്‍സ് ചെയ്ത് എടുക്കണം. 10 മുതല്‍ 13 വരെയുള്ള ചേരുവകള്‍ ചെറുതായി കൊത്തിയരിഞ്ഞ് കുറച്ച് എണ്ണയില്‍ വഴറ്റുക. ഇതില്‍ മൂന്ന്, നാല് ചേരുവകള്‍ ചേര്‍ക്കണം. ശേഷം ഇതില്‍ മിന്‍സ് ചെയ്ത ഇറച്ചി ചേര്‍ത്തിളക്കണം. മുട്ടയില്‍ ഉപ്പ് ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം ഇതില്‍ ഇറച്ചിക്കൂട്ട് ചേര്‍ത്തിളക്കുക. ഒരു കുഴിയപ്പ (ഉണ്ണിയപ്പ) ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍, അതിലേക്ക് ഈ മിശ്രിതം ഓരോ ടേബിള്‍ സ്?പൂണ്‍ വീതം ഒഴിച്ച് പൊങ്ങിവന്നാല്‍ മറിച്ചിടണം. ഇളം ബ്രൗണ്‍ നിറമായാല്‍ അടുപ്പില്‍നിന്ന് മാറ്റാം.