ഒരു ടേസ്റ്റി റെസിപ്പി ഇതാ...
ചേരുവകൾ
ചിക്കൻ - 1 കിലോ (ചെറിയ കഷണങ്ങളായി നുറുക്കിയത്)
മഞ്ഞൾ പൊടി -1 ടീസ്പൂൺ
കാശ്മീരി ചില്ലി പൌഡർ - രണ്ടര ടേബ്ൾ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി - എല്ലാം കൂടെ ചതച്ചത് രണ്ടര ടേബ്ൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കറി വേപ്പില -ആവശ്യത്തിന്
നാരങ്ങാ നീര് - ഒരു നാരങ്ങ
ഗരം മസാല പൊടി -ഒരു ടീസ്പൂൺ
മല്ലി പൊടി -ഒരു ടീസ്പൂൺ
വറ്റൽ മുളക് -നാലെണ്ണം
ചതച്ച വറ്റൽ മുളക് -രണ്ട് ടീ സ്പൂൺ
ചെറിയ ഉള്ളി - 30 എണ്ണം
വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
ടൊമാറ്റോ സോസ് - അര കപ്പ്
ഉണ്ടാക്കുന്ന വിധം:
വലിയ ബൗളിലേക് മഞ്ഞൾ പൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു ഒരു മണിക്കൂർ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വെക്കുക. ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കൻ പൊരിച്ചെടുക്കുക. അതേ എണ്ണയിൽ നിന്ന് രണ്ട് ടേബ്ൾ സ്പൂൺ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു വറ്റൽ മുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക.
ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇട്ട് കൊടുത്ത് ഒന്നുടെ വഴറ്റി എടുക്കുക. കറി വേപ്പില ചേർത്ത് കൊടുക്കുക. ശേഷം ടൊമാറ്റോ സോസ് കൂടെ ഇട്ട് ഒന്നുടെ വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത ശേഷം ചതച്ച വറ്റൽ മുളക് കൂടെ ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് വറുത്തു വെച്ച ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കൻ കൊണ്ടാട്ടം റെഡി.