എത്ര ദിവസം വരെ ചിക്കന്‍  ഫ്രിഡ്ജില്‍ സൂക്ഷിക്കാം

പച്ചക്കറികളും മീനും ചിക്കനുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വച്ച് ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ഇവയെല്ലാം എത്ര ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ
 

പച്ചക്കറികളും മീനും ചിക്കനുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വച്ച് ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ഇവയെല്ലാം എത്ര ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ?... ദിവസങ്ങളോളം ചിക്കന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് അമേരിക്കയിലെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ഉള്‍പ്പടെ നല്‍കുന്ന മുന്നറിയിപ്പ്.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ നിര്‍ദ്ദേശപ്രകാരം, ചിക്കന്‍ ഫ്രിഡ്ജില്‍ 1 മുതല്‍ 2 ദിവസം വരെ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. കടയില്‍നിന്ന് വാങ്ങിക്കൊണ്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചിക്കന്‍ 48 മണിക്കൂറിനകം പാകം ചെയ്യണമെന്നാണ് പറയുന്നത്.


അതേസമയം ഫ്രീസറിലാണെങ്കില്‍ കട്ട് ചെയ്ത ചിക്കന്‍ ഒന്‍പത് മാസം വരെ കേടുകൂടാതെ ഇരിക്കും. കട്ട് ചെയ്യാത്ത ഫുള്‍ ചിക്കന്‍ ആണെങ്കില്‍ ഒരു വര്‍ഷം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. ഇനി പാകം ചെയ്ത ചിക്കന്‍ എത്ര ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകുമെന്ന് നോക്കാം. പാകം ചെയ്ത ചിക്കന്‍ ഫ്രിഡ്ജില്‍ 34 ദിവസം വരെയും ഫ്രീസറില്‍ 26 മാസം വരെയും സൂക്ഷിക്കാം.

അതേസമയം ചിക്കന്‍ കേടായത് തിരിച്ചറിയാനും വഴിയുണ്ട്. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചിരിക്കുന്ന ചിക്കന്റെ നിറം പിങ്ക് മാറി ചാരനിറമോ പച്ചയോ ആകുന്നത് ഇറച്ചി ചീത്തയായതിന്റെ ലക്ഷണമാണ്. അമോണിയ പോലെയുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടാല്‍ ഒരുകാരണവശാലും ആ ചിക്കന്‍ ഉപയോഗിക്കരുത്.