കുട്ടികളുടെ ലഞ്ച് ബോക്സിലേക്കും നാലുമണി ചായയ്ക്കും പെർഫെക്ട് ആയൊരു സ്നാക്ക്
ആവശ്യമായ സാധനങ്ങൾ
ഫില്ലിംഗിന്
ചിക്കൻ കീമ – 250 ഗ്രാം
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
ആവശ്യമായ സാധനങ്ങൾ
ഫില്ലിംഗിന്
ചിക്കൻ കീമ – 250 ഗ്രാം
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില/മല്ലിയില – കുറച്ച്
എണ്ണ – 2 ടേബിൾസ്പൂൺ
റോളിന്
ബ്രെഡ് സ്ലൈസ് – 10 എണ്ണം
മുട്ട – 2 എണ്ണം (അടിച്ചത്)
ബ്രെഡ് ക്രംബ്സ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക.
ചിക്കൻ കീമ ചേർത്ത് നന്നായി ഇളക്കി വേവിക്കുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.
കീമയിലെ വെള്ളം വറ്റി മസാല നന്നായി പിടിച്ചാൽ മല്ലിയില ചേർത്ത് മാറ്റിവയ്ക്കുക.
ബ്രെഡ് സ്ലൈസിന്റെ അരികുകൾ മുറിച്ച് മാറ്റുക.
ബ്രെഡ് അല്പം വെള്ളത്തിൽ നനച്ച് കൈകൊണ്ട് ഞെക്കി പരത്തുക.
നടുവിൽ ചിക്കൻ കീമ വെച്ച് റോൾ ആക്കി അടയ്ക്കുക.
മുട്ടയിൽ മുക്കി ബ്രെഡ് ക്രംബ്സിൽ പൊതിയുക.
ചൂടായ എണ്ണയിൽ സ്വർണ്ണനിറമാകുന്നത് വരെ വറുത്തെടുക്കുക. ചിക്കൻ കീമ ബ്രെഡ് റോൾ റെഡി.