ഇതാണ് യഥാർത്ഥ ചൈനീസ് രുചി! ചിക്കൻ ഫ്രൈഡ് റൈസ് ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ
വേണ്ട സാധനങ്ങൾ
ബാസ്മതി റൈസ് – 2 കപ്പ് (വെന്തത്, തണുത്തത്)
ചിക്കൻ – 200 ഗ്രാം (ചെറിയ കഷണങ്ങൾ)
സവാള – 1
കാരറ്റ് – 1
ക്യാപ്സിക്കം – 1/2
വേണ്ട സാധനങ്ങൾ
ബാസ്മതി റൈസ് – 2 കപ്പ് (വെന്തത്, തണുത്തത്)
ചിക്കൻ – 200 ഗ്രാം (ചെറിയ കഷണങ്ങൾ)
സവാള – 1
കാരറ്റ് – 1
ക്യാപ്സിക്കം – 1/2
ബീൻസ് – കുറച്ച്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
സോയ സോസ് – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സ്പ്രിംഗ് ഓണിയൻ – അലങ്കരിക്കാൻ
എണ്ണ / ബട്ടർ – 2 ടേബിൾസ്പൂൺ
മുട്ട – 1 അല്ലെങ്കിൽ 2 (ഐച്ഛികം)
തയ്യാറാക്കുന്ന വിധം
ചിക്കനിൽ ഉപ്പും കുരുമുളകും ചേർത്ത് വേവിക്കുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുക.
ഒരു പാനിൽ എണ്ണ ചൂടാക്കി മുട്ട scramble ചെയ്ത് മാറ്റിവെക്കുക.
അതേ പാനിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.
സവാളയും പച്ചക്കറികളും high flame-ൽ അല്പം ക്രഞ്ചിയായി വഴറ്റുക.
ചിക്കൻ ചേർത്ത് ഇളക്കുക.
സോയ സോസ്, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ശേഷം വേവിച്ച തണുത്ത ചോറ് ചേർത്ത് high flame-ൽ നന്നായി toss ചെയ്യുക.
scramble ചെയ്ത മുട്ടയും spring onion-വും ചേർത്ത് mix ചെയ്യുക.
ചൂടോടെ ചിക്കൻ ഫ്രൈഡ് റൈസ് സർവ് ചെയ്യാം