ബേക്കറി സ്റ്റൈൽ കിടിലൻ ചിക്കൻ കട്ട്ലറ്റ് വീട്ടിൽ എളുപ്പത്തിൽ!
ചേരുവകൾ
ബോൺലെസ്സ് ചിക്കൻ: 1/2 കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
ഉരുളക്കിഴങ്ങ്: 2 എണ്ണം (പുഴുങ്ങി ഉടച്ചത്)
സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
ചേരുവകൾ
ബോൺലെസ്സ് ചിക്കൻ: 1/2 കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
ഉരുളക്കിഴങ്ങ്: 2 എണ്ണം (പുഴുങ്ങി ഉടച്ചത്)
സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - വെളുത്തുള്ളി: 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: 5 എണ്ണം (പൊടിയായി അരിഞ്ഞത് - എരിവിന് അനുസരിച്ച്)
കറിവേപ്പില: ആവശ്യത്തിന് (അരിഞ്ഞത്)
കുരുമുളകുപൊടി: 1 മുതൽ 2 ടേബിൾസ്പൂൺ വരെ (എരിവിന് അനുസരിച്ച്)
മഞ്ഞൾപ്പൊടി: 1/4 ടീ സ്പൂൺ
മുളകുപൊടി: ആവശ്യെങ്കിൽ (ചെറിയ എരിവിനായി)
മസാലപ്പൊടി / ഗരം മസാല: ആവശ്യത്തിന്
മുട്ട: 2 എണ്ണം (അടപ്പിച്ചത്)
ബ്രഡ് ക്രംസ് (Bread Crumbs): ആവശ്യത്തിന് (ബ്രഡ് അല്ലെങ്കിൽ റസ്ക് മൊരിച്ചു പൊടിച്ചെടുത്താലും മതി)
വെളിച്ചെണ്ണ / എണ്ണ: വറുത്തെടുക്കാൻ ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
ചേരുവകൾ തയ്യാറാക്കുന്ന വിധം
ചിക്കൻ വേവിക്കൽ:
ചിക്കനിലേക്ക് മഞ്ഞൾപ്പൊടിയും, പാകത്തിന് ഉപ്പും, അല്പം മസാലപ്പൊടിയും ചേർത്ത് 10 മിനിറ്റ് വെക്കുക.
ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് അടച്ചുവെച്ച് 10-15 മിനിറ്റ് വേവിക്കുക. വെള്ളം നന്നായി വറ്റിച്ചെടുക്കുക.
ചിക്കൻ തണുത്ത ശേഷം മിക്സിയിലിട്ട് ഒന്ന് ചതച്ചെടുക്കുക (അധികം അരഞ്ഞു പോകരുത്).
മസാല കൂട്ടുകൾ തയ്യാറാക്കൽ:
ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ഉള്ളി വാടി വരുമ്പോൾ കുരുമുളകുപൊടിയും, ഉപ്പും, മസാലപ്പൊടിയും (ആവശ്യമെങ്കിൽ അല്പം മുളകുപൊടിയും) ചേർത്ത് ഇളക്കുക.
ഇതിലേക്ക് പുഴുങ്ങി ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും പൊടിച്ചുവെച്ച ചിക്കനും ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വെക്കുക.
കട്ട്ലറ്റ് രൂപത്തിലാക്കൽ:
തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കൈവെള്ളയിൽ വെച്ച് കട്ട്ലറ്റ് ആകൃതിയിൽ പരത്തി എടുക്കുക.
കോട്ട് ചെയ്ത് വറുത്തെടുക്കൽ:
തയ്യാറാക്കിയ കട്ട്ലറ്റുകൾ ഓരോന്നായി അടിച്ചു വെച്ച മുട്ടയിൽ മുക്കിയെടുക്കുക.
ശേഷം ബ്രഡ് ക്രംസിൽ (Bread crumbs) നന്നായി പൊതിഞ്ഞെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി, ചെറിയ തീയിൽ വെച്ച് കട്ട്ലറ്റുകൾ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമായി മൊരിഞ്ഞു വരുന്ന പാകത്തിൽ വറുത്തു കോരുക.
ചൂടോടെ സോസിനൊപ്പമോ ചായക്കൊപ്പമോ കഴിക്കാൻ കിടിലൻ ചിക്കൻ കട്ട്ലറ്റ് തയ്യാർ!