അല്പം പോലും എണ്ണയില്ലാതെ കിടിലൻ ചിക്കൻ കറി !
May 9, 2026, 19:55 IST
അവശ്യ സാധനങ്ങൾ
ചിക്കൻ- 250ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ- 1/2 കപ്പ്
മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
കറിവേപ്പില- 1 തണ്ട്
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- 5
കശുവണ്ടി- 10
കട്ടിയുള്ള തേങ്ങാപ്പാൽ- 1 കപ്പ്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, കറിവേപ്പില, ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കാം. വെന്തു വന്ന ചിക്കനിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞത് കൂടി ചേർക്കാം. ഇനി എടുത്തു വച്ചിരിക്കുന്ന കശുവണ്ടി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് അരച്ചെടുക്കാം. ഇത് ഇനി ചിക്കനിലേക്ക് ചേർക്കാം. ഒന്ന് തിളച്ചുവരുമ്പോൾ വാങ്ങി വയ്ക്കാം.