നൂൽപുട്ടിന് ഈ കറി ഉണ്ടെങ്കിൽ ആരും കഴിച്ച് പോകും
Jun 22, 2024, 19:35 IST
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി കഴുകി വൃത്തിയാക്കി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തിരുമ്മി വയ്‌ക്കുക. രണ്ട് സവാള അരിഞ്ഞതും ആവശ്യത്തിനുള്ള വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, നാല് പച്ചമുളക് എന്നിവ രണ്ടു സ്‌പൂൺ എണ്ണയിൽ കടുകു പൊട്ടിച്ചു വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ ഇതിൽ കോഴിയിറച്ചി ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. കുറുകിയ ചാറ് ആവശ്യമെങ്കിൽ ഒരു ഗ്ലാസ് തേങ്ങാപ്പാൽ ചേർക്കാം. മസാലപ്പൊടിയും മല്ലിയിലയും കറിവേപ്പിലയും ചേർത്തു വാങ്ങാം. സൂപ്പർ ചിക്കന്‍ കറി റെഡി.