എരിവിലും മണത്തിലും മുന്നിൽ നിൽക്കുന്ന കിടിലൻ ചിക്കൻ ചുക്ക റെസിപ്പി

ആവശ്യമായ ചേരുവകൾ:
ചിക്കൻ മാരിനേറ്റ് ചെയ്യാൻ:
ചിക്കൻ – ½ കിലോഗ്രാം
തൈര് – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ

 

ആവശ്യമായ ചേരുവകൾ:
ചിക്കൻ മാരിനേറ്റ് ചെയ്യാൻ:
ചിക്കൻ – ½ കിലോഗ്രാം
തൈര് – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
മസാല തയ്യാറാക്കാൻ:
സവാള – 3 ചെറുത് (ഏകദേശം 180 ഗ്രാം, പൊടിയായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 3 ടേബിൾ സ്പൂൺ
പെരുംജീരകം – ½ ടീസ്പൂൺ
പച്ചമുളക് – 1 എണ്ണം
മുളകുപൊടി – ½ ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി – ½ ടേബിൾ സ്പൂൺ
മല്ലിപ്പൊടി – ½ ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ജീരകപ്പൊടി – ½ ടീസ്പൂൺ
തക്കാളി സോസ് (Tomato Sauce) – 2 ടേബിൾ സ്പൂൺ
കശുവണ്ടി – 8 എണ്ണം
ചൂടുവെള്ളം – 1 കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
എണ്ണ, കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:

മാരിനേഷൻ: കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് തൈര്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി, 1 ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 1 മണിക്കൂർ മാറ്റി വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള സ്വർണ്ണനിറമാകുന്നതുവരെ വറുത്തു കോരി മാറ്റി വെക്കുക.
അതേ പാനിലേക്ക് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക.
അതിനുശേഷം പെരുംജീരകം ചേർത്ത് 30 സെക്കൻഡ് വഴറ്റുക.
തീ കുറച്ചുവെച്ച ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിച്ചെടുക്കുക.

ഇനി മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് ഇളക്കി അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക.
അതിനുശേഷം നേരത്തെ വറുത്തുവെച്ച സവാള, കുരുമുളകുപൊടി, ഗരം മസാല, പച്ചമുളക്, കറിവേപ്പില, ½ ടീസ്പൂൺ ഉപ്പ്, 1 കപ്പ് ചൂടുവെള്ളം എന്നിവ ചേർത്ത് ഇളക്കി 10 മിനിറ്റ് അടച്ചുവെച്ച് വീണ്ടും വേവിക്കുക.
ചിക്കൻ വെന്തു കഴിയുമ്പോൾ 2 ടേബിൾ സ്പൂൺ തക്കാളി സോസും കശുവണ്ടിയും ചേർത്ത് ഇടത്തരം മുതൽ ഉയർന്ന തീയിൽ ഗ്രേവി നന്നായി കുറുകി ഡ്രൈ (dry) ആകുന്നതുവരെ വഴറ്റുക.
അവസാനം ½ ടീസ്പൂൺ ജീരകപ്പൊടിയും മല്ലിയിലയും വിതറി ഇളക്കി തീ അണയ്ക്കാം.