ചിക്കൻ വീട്ടിൽ ഉണ്ടെങ്കിൽ ഇത് തയ്യാറാക്കി നോക്കൂ ...

 

ചേ​രു​വ​ക​ൾ

    എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ -200ഗ്രാം
    ​ഉ​ള്ളി -മൂ​ന്ന് എ​ണ്ണം
    പ​ച്ച​മു​ള​ക് -ര​ണ്ട് എ​ണ്ണം
    ഇ​ഞ്ചി -ചെ​റി​യ ക​ഷ​ണം
    വെ​ളു​ത്തു​ള്ളി -നാ​ല് അ​ല്ലി
    ചെ​റി​യ ജീ​ര​കം പൊ​ടി​ച്ച​ത് -ഒ​രു ടീ ​സ്പൂ​ൺ
    മ​ഞ്ഞ​ൾ​പൊ​ടി -അ​ര ടീ​സ്പൂ​ൺ
    ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്
    മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്
    ഗ​രം​മ​സാ​ല -അ​ര ടീ​സ്പൂ​ൺ
    കു​രു​മു​ള​ക് -മു​ക്കാ​ൽ ടീ​സ്പൂ​ൺ
    മു​ള​ക്പൊ​ടി -ഒ​രു ടേ​ബി​ൾ​സ്പൂ​ൺ
    എ​ണ്ണ -ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ
    പാ​ൽ -മു​ക്കാ​ൽ ക​പ്പ്
    ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
    മൈ​ദ -ഒ​രു ക​പ്പ്
    അ​രി​പ്പൊ​ടി -അ​ര ക​പ്പ്
    നെ​യ്യ് -ഒ​രു ടേ​ബി​ൾ സ്പൂ​ൺ
    ബ​ട്ട​ർ - ഒ​രു ടേ​ബി​ൾ സ്പൂ​ൺ
    കു​ക്കു​മ്പ​ർ -അ​ര ക​ഷ​ണം
    ചീ​സ്-​ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

ആ​ദ്യം ചി​ക്ക​ൻ കു​റ​ച്ച് വെ​ള്ള​വും ഉ​പ്പും മ​ഞ്ഞ​ൾ പൊ​ടി​യും ഇ​ട്ട് വേ​വി​ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ ഉ​ള്ളി, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി ച​ത​ച്ച​ത്, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, മ​ഞ്ഞ​ൾ​പൊ​ടി, മു​ള​ക്പൊ​ടി, പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്തു ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കു​ക. അ​തി​ലേ​ക്ക് വേ​വി​ച്ചെ​ടു​ത്ത ചി​ക്ക​ൻ ചെ​റു​താ​യി ക്ര​ഷ് ചെ​യ്ത് ഇ​ട്ടു​കൊ​ടു​ക്കു​ക. കു​രു​മു​ള​ക്, മ​ല്ലി​യി​ല, ഗ​രം​മ​സാ​ല, ജീ​ര​കം പൊ​ടി​ച്ച​ത് എ​ന്നി​വ ചേ​ർ​ത്തു വ​ഴ​റ്റി​യെ​ടു​ക്കു​ക.

മാ​വ് ത​യാ​റാ​ക്കാ​നാ​യി ഒ​രു പാ​ത്ര​ത്തി​ൽ അ​രി​പ്പൊ​ടി​യും മൈ​ദ​യും ആ​വ​ശ്യ​ത്തി​ന് പാ​ലും ഉ​പ്പും ചേ​ർ​ത്തു ച​പ്പാ​ത്തി മാ​വി​ന്റെ പ​രു​വ​ത്തി​ൽ കു​ഴ​ച്ചെ​ടു​ക്കു​ക. എ​ന്നി​ട്ട് അ​ത്‌ വ​ട്ട​ത്തി​ൽ പ​ര​ത്തി ചു​ട്ടെ​ടു​ക്കു​ക. ര​ണ്ടു​വ​ശ​വും മൊ​രി​ഞ്ഞ​തി​നു​ശേ​ഷം ബ​ട്ട​റും നെ​യ്യും കൂ​ടി ചൂ​ടാ​ക്കി അ​ത്‌ ഇ​തി​ലേ​ക്കു പു​ര​ട്ടു​ക. ചൂ​ടോ​ടെ ചീ​സും ത​യ്യാ​റാ​ക്കി​വെ​ച്ച ചി​ക്ക​ൻ​മ​സാ​ല​യും നീ​ള​ത്തി​ൽ അ​രി​ഞ്ഞ കു​ക്കു​മ്പ​റും ചേ​ർ​ത്തു റോ​ൾ ചെ​യ്തെ​ടു​ക്കു​ക. ഇ​ഷ്ട​മു​ള്ള രീ​തി​യി​ൽ ക​ട്ട് ചെ​യ്യാം. സ്വാ​ദി​ഷ്ട​മാ​യ ചി​ക്ക​ൻ ചീ​സ്‌​റോ​ൾ റെ​ഡി.