കുട്ടികളുടെയും മുതിർന്നവരുടെയും മനം കവരാൻ ചീസ് നിറച്ച ക്രിസ്പി ചിക്കൻ ബോൾസ്!
ചേരുവകൾ:
എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം
ചീസ് – ½ കപ്പ്
ചേരുവകൾ:
എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം
ചീസ് – ½ കപ്പ്
ഉരുളക്കിഴങ്ങ് – 1
മുളകുപൊടി, കുരുമുളക്, ഉപ്പ്
ബ്രെഡ് ക്രംബ്സ്, മുട്ട
തയ്യാറാക്കുന്ന വിധം:
ആദ്യം 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക.
ഒരു പാത്രത്തിൽ ചിക്കൻ, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, അല്പം മുളകുപൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക.
ചിക്കൻ വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചിക്കൻ നന്നായി ചെറുതായി പൊടിച്ചെടുക്കുക.
ഒരു ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നന്നായി ഉടയ്ക്കുക.
ഇതിലേക്ക് പൊടിച്ച ചിക്കൻ ചേർത്ത് ആവശ്യത്തിന് മസാലയും അല്പം മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
തയ്യാറാക്കിയ മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് നടുവിൽ ചീസ് വെച്ച് വീണ്ടും ഉരുട്ടുക.
ഈ ഉരുളകൾ ആദ്യം മുട്ടയിൽ മുക്കി പിന്നീട് ബ്രെഡ് ക്രംബ്സിൽ പൊതിയുക.
ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.
ചൂടോടെ ടൊമാറ്റോ സോസിനൊപ്പം വിളമ്പാം.