ചിക്കന്റെ രുചിയും ബണ്ണിന്റെ മൃദുത്വവും ചേരുമ്പോൾ സൂപ്പർ കോമ്പിനേഷൻ!
ചേരുവകൾ
ബൺ മാവിലേക്ക്:
മൈദ – 1 1/2 കപ്പ്
ഇൻസ്റ്റന്റ് ഈസ്റ്റ് – 1 ടീ സ്പൂൺ
ഓയിൽ അല്ലെങ്കിൽ ബട്ടർ – 1 ടേബിൾ സ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്
ചേരുവകൾ
ബൺ മാവിലേക്ക്:
മൈദ – 1 1/2 കപ്പ്
ഇൻസ്റ്റന്റ് ഈസ്റ്റ് – 1 ടീ സ്പൂൺ
ഓയിൽ അല്ലെങ്കിൽ ബട്ടർ – 1 ടേബിൾ സ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ഫില്ലിംഗിനായി:
ബോൺലെസ് ചിക്കൻ (ചെറിയ കഷ്ണങ്ങളാക്കിയത്) – 1 കപ്പ്
സവാള – 1 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
ജീരകം – 1 ടീ സ്പൂൺ
മൈദ – 2 ടേബിൾ സ്പൂൺ
പാൽ – 1 കപ്പ്
സോയാ സോസ് – 1 ടേബിൾ സ്പൂൺ
ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
വിനാഗിരി – 1 ടീ സ്പൂൺ
ചതച്ച മുളക് – 1/2 ടീ സ്പൂൺ
ഗരം മസാല – 1/2 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
ഓയിൽ – 2 ടേബിൾ സ്പൂൺ (+ വറുക്കാൻ ആവശ്യത്തിന്)
ഉപ്പ് – 1/2 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
മാവ് തയ്യാറാക്കൽ: ഒരു പാത്രത്തിൽ മൈദയിലേക്ക് ഉപ്പ്, ഈസ്റ്റ്, ഓയിൽ എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഇത് ഒരു മണിക്കൂർ മാവ് പൊങ്ങി വരാനായി അടച്ചുവെക്കുക.
ഫില്ലിംഗ് തയ്യാറാക്കൽ: ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി ജീരകം പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം സവാള അരിഞ്ഞത് ചേർത്ത് 2 മിനിറ്റ് വഴറ്റുക.
ഇതിലേക്ക് ചിക്കൻ ചേർത്ത് ആദ്യത്തെ 2 മിനിറ്റ് ഹൈ ഫ്ലെയിമിലും, പിന്നീട് 4 മിനിറ്റ് മീഡിയം ഫ്ലെയിമിൽ അടച്ചുവെച്ചും വേവിക്കുക.
ഇതിലേക്ക് മൈദ ചേർത്ത് ഏറ്റവും കുറഞ്ഞ തീയിൽ 2 മിനിറ്റ് റോസ്റ്റ് ചെയ്യുക. ശേഷം 1 കപ്പ് പാൽ ഒഴിച്ച് മീഡിയം തീയിൽ പാൽ വറ്റുന്നതുവരെ വേവിക്കുക.
ഇതിലേക്ക് മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ്, സോയാ സോസ്, ചില്ലി സോസ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ക്രീമി ആയി മാറ്റി വെക്കുക.
ബൺ തയ്യാറാക്കൽ: ഒരു മണിക്കൂറിനു ശേഷം പൊങ്ങി വന്ന മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് ചപ്പാത്തി പോലെ പരത്തുക. നടുവിലായി തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് നന്നായി കവർ ചെയ്ത് ഒട്ടിച്ചെടുക്കുക.
ചൂടായ എണ്ണയിലേക്ക് ഓരോന്നായി ഇട്ട് ഗോൾഡൻ കളർ ആകുന്നത് വരെ വറുത്തു കോരുക. സൂപ്പർ ടേസ്റ്റിലുള്ള ക്രീമി ചിക്കൻ ബൺ തയ്യാർ!