രാത്രി കഞ്ഞിക്ക് തയ്യാറാക്കാം ചെറുപയർ തോരൻ

ഒരു കുക്കറിൽ കുതിർത്ത് വെച്ച ചെറുപയർ എടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർക്കുക. ശേഷം കുക്കർ അടച്ച് 2-3 വിസിൽ വരുന്നത് വരെ വേവിക്കുക. ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ കടുക്, ജീരകം, കറിവേപ്പില, സവാള എന്നിവ ചേർത്ത് 2-3 മിനിറ്റ് വരെ വഴറ്റുക.
 
ചേരുവകൾ,

ചെറുപയർ
കടുക്
ജീരകം
സവാള
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം,

ഒരു കുക്കറിൽ കുതിർത്ത് വെച്ച ചെറുപയർ എടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർക്കുക. ശേഷം കുക്കർ അടച്ച് 2-3 വിസിൽ വരുന്നത് വരെ വേവിക്കുക. ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ കടുക്, ജീരകം, കറിവേപ്പില, സവാള എന്നിവ ചേർത്ത് 2-3 മിനിറ്റ് വരെ വഴറ്റുക.

ഇതിലേക്ക് വേവിച്ച ചെറുപയർ ചേർക്കാം, ഉപ്പും ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കിയ ശേഷം വീണ്ടും ഏകദേശം 2-3 മിനിറ്റ് കൂടെ പാകം ചെയ്യുക. ആവശ്യമെങ്കിൽ മല്ലിയില കൂടെ ചേർക്കാം. രാത്രി കഞ്ഞിക്കൊപ്പം കഴിക്കാൻ രുചിയൂറും പയറുതോരൻ തയ്യാർ.