ചെറുപയർ ദോശ ആയാലോ...
May 22, 2024, 21:03 IST
വേണ്ട ചേരുവകൾ
1. ചെറുപയർ - 1 കപ്പ്
2. തേങ്ങാപ്പാൽ - 1 കപ്പ്
3. പച്ചമുളക് - 2 എണ്ണം
4. കറിവേപ്പില - ആവശ്യത്തിന്
5. കായപ്പൊടി - കാൽ ടീ സ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ കുതിർത്ത ചെറുപയറിനൊപ്പം രണ്ട് മുതൽ ആറ് വരെയുള്ള ചേരുവകൾ ചേർത്ത് ദോശമാവിന്റെ അയവിൽ അരച്ചെടുക്കുക. മാവ് അര മണിക്കൂർ വച്ചതിനു ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കുക.