വീട്ടിൽ തന്നെ തയ്യാറാക്കാം ചെമ്മീൻ വട  

 

 ചേരുവകൾ :

ചെമ്മീൻ – 500 ഗ്രാം
ചുവന്നുള്ളി – 12 എണ്ണം ചതച്ചത്
ഇഞ്ചി – ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി – 5 – 6 അല്ലി നാടൻ
പച്ചമുളക് – 4 എണ്ണം എരിവുള്ളത്
ചതച്ചമുളക് – ഒരു ടീസ്പൂൺ
പെരുംജീരകം – 1/ 4 ടീസ്പൂൺ ( മുഴുവനോടെ )
മഞ്ഞൾപൊടി – 1/ 4 ടീസ്പൂൺ
അരിപ്പൊടി – ഒരു ടേബിൾസ്പൂൺ ( കുമിച്ചെടുക്കണ്ട )
ഉപ്പ് – ആവശ്യത്തിന്
വേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ആദ്യം ചുവന്നുള്ളി , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , വേപ്പില , ചതച്ചമുളക് , പെരുംജീരകം , മഞ്ഞൾപൊടി , ഉപ്പ് എന്നിവ മിക്‌സിയുടെ ചെറിയ ജാറിലിട്ട് ചതച്ചെടുക്കുക .ഇതിലേക്ക് വൃത്തിയാക്കി വച്ച ചെമ്മീൻ ചെറിയ ലോട്ടുകളാക്കി ചേർത്ത് ഒന്ന് ചതച്ചെടുക്കുക . ഇത് മിക്‌സിയിൽ നിന്ന് മാറ്റിയ ശേഷം ബാക്കിയുള്ളതും ഇങ്ങനെ ചതച്ചെടുക്കുക ( ചെമ്മീൻ മുഴുവനായി അരഞ്ഞു പോകരുത് ). ഈ മിക്‌സ് ഒരു ബൗളിലേക്ക് മാറ്റി ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക . എരിവും ഉപ്പും കൂടുതൽ വേണമെങ്കിൽ അല്പം കുരുമുളക്‌പൊടിയും ഉപ്പും ചേർത്ത് കൊടുക്കാം .ഒരു 30 മിനിറ്റ് ഫ്രിഡ്ജിൽ മാരിനേറ്റ് ചെയ്തതിനു ശേഷം വെളിച്ചെണ്ണയിൽ വറുത്ത് കോരുക.