ഒരു തരി പോലും ബാക്കിവെക്കില്ല; ഈ ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ

ചെമ്മീൻ തൊലികളഞ്ഞത് (വലുത്) 10 എണ്ണം, നാളികേരം (ചിരകിയത്) 1 കപ്പ്, മുളക് ചുവന്നത് 6 എണ്ണം, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്, മല്ലിയില (അരിഞ്ഞത്) അരടീസ്പൂൺ, തക്കാളി (അരിഞ്ഞത്) ഒരു ടീസ്പൂൺ, വാളൻപുളി 10 ഗ്രാം, വെളുത്തുള്ളി 3 അല്ലി, വെളിച്ചെണ്ണ ആവശ്യത്തിന്.

ചേരുവകൾ:

തയ്യാറാക്കുന്ന വിധം:

ചെമ്മീൻ അധികം ഉറപ്പാകാത്ത രീതിയിൽ വെളിച്ചെണ്ണയിൽ താളിച്ച് മാറ്റിവെക്കുക. നാളികേരം ചിരകിയത്, മുളക് എന്നിവ ചീനച്ചട്ടിയിൽ വഴറ്റിയെടുക്കുക. ചെമ്മീൻ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിൽ അടിക്കുക. ഒതുങ്ങിവന്നാൽ നാളികേരം, തക്കാളി, മല്ലിയില, കറിവേപ്പില, ഉപ്പ്, വെളുത്തുള്ളി എന്നിവ ചേർത്ത് അടിച്ചെടുക്കുക. വെളിച്ചെണ്ണ തൂവി അതിൽ അല്പം കുരുമുളക് പൊടിയും ചേർത്താൽ ചമ്മന്തി ചീറും.