അച്ചാർ പ്രേമികൾക്ക് കിടിലൻ റെസിപ്പി

 

 ചേരുവകൾ

വലിയ ചെമ്മീൻ-അര കിലോ
ഇഞ്ചി അരിഞ്ഞത്-1 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്-1 ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത്-1 ടീ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
കശ്മീരി മുളകുപൊടി-2 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ
കടുക്-1 ടീസ്പൂൺ
ഉലുവ-1 ടീസ്പൂൺ
നല്ലെണ്ണ
വെള്ളം- അര കപ്പ്
വിനാഗിരി-അര കപ്പ്

തയ്യാറാക്കുന്ന വിധം.

ചെമ്മീൻ വൃത്തിയാക്കി വെള്ളം കളയുക. ഇതിലേക്ക് പകുതി മഞ്ഞൾപ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ വയ്ക്കുക. തുടർന്ന് ഇത് എണ്ണയിൽ വറുത്തെടുത്ത് മാറ്റി വെക്കുക. തുടർന്ന് ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിൽ കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. ഇതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പിലയും എന്നിവ ചേർത്തിളക്കണം. ബ്രൗൺ കളര് ആവുമ്പോൾ പാനിൽ നിന്നും വാങ്ങുക. ഇതേ പാനിൽ അൽപം കൂടി എണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റണം. ബാക്കി മഞ്ഞൾ, മുളകുപൊടിക എന്നിവ ചേർത്ത് ഇളക്കുക് എണ്ണ മുകളിലായി വരുമ്പോൾ അൽപം വെള്ളമൊഴിയ്ക്കുക.

ഇത് തിളച്ചാൽ ചെമ്മീൻ ഇതിലിട്ട് ചേർത്തിളക്കണം. രണ്ടു മിനിറ്റ് ഇളക്കിയ ശേഷം മൂപ്പിച്ചു മാറ്റി വച്ചിരിയ്ക്കുന്ന കൂട്ട് ഇതിലേയ്ക്കു ചേർത്തിളക്കണം. വിനെഗറും ഒഴിയ്ക്കുക. ഇത് തിളച്ചു കുറുകി മസാല ചെമ്മീൻ പിടിച്ചു കഴിയുമ്പോൾ വാങ്ങി വയ്ക്കാം. ചാറ് കൂടുതൽ വേണമെങ്കിൽ ഇതനുസരിച്ച് വെള്ളമോ വിനാഗരിയോ കൂടുതൽ ചേർക്കാം. എന്നാൽ വിനാഗിരി ചേർക്കുമ്പോൾ പുളി അധികമാകാതെ നോക്കണം. ഇതിലേക്ക് അൽപം നല്ലെണ്ണ ചുടാക്കി മുകളിൽ തൂവാം.