കറുമുറെ കഴിക്കാൻ ചേമ്പ് വറുത്തത്

 

 

ചേരുവകൾ

1. ചേമ്പ് - 1 കിലോ
2. എണ്ണ – ആവശ്യത്തിന്
3. മുളകുപൊടി – ആവശ്യത്തിന്
4. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേമ്പ് തൊലികളഞ്ഞ് നന്നായി കഴുകി വെള്ളം വാലാൻ വയ്ക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ  വെജിറ്റബിൾ സ്ലൈസർ ഉപയോഗിച്ച് ചേമ്പ് ചൂടായ എണ്ണയിലേക്ക് അരിഞ്ഞിടുക. (കത്തികൊണ്ട് അരിഞ്ഞാൽ ഒരേ കനത്തിൽ കിട്ടാനും അത് വേവാനും താമസം വരും) തിരിച്ചും മറിച്ചുമിട്ട് ചിപ്സ് തയാറാക്കിയെടുക്കുക.  നന്നായി തണുത്തശേഷം  മുളക്പൊടിയും ഉപ്പും വിതറുക.നല്ല ക്രിസ്പി ആയിട്ട് ദിവസങ്ങളോളം ഉപയോഗിക്കാം.