സിംപിളായി ഉണ്ടാക്കാം ഈ  ബോൾസ് 

 

 ചേരുവകൾ

സ്വീറ്റ് കോൺ – ½ കപ്പ്

ചീസ് (ഗ്രേറ്റഡ്) – ½ കപ്പ്

റവ / ബ്രെഡ് ക്രമ്പ്സ് – 3–4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

സ്വീറ്റ് കോൺ ചെറുതായി ഞെരടിയെടുക്കുക. അതിലേക്ക് ഗ്രേറ്റഡ് ചീസും റവ/ബ്രെഡ് ക്രമ്പ്സും ചേർത്ത് കുഴച്ചു ഒരു കട്ടിയുള്ള മാവ് ഉണ്ടാക്കുക. ശേഷം ചെറിയ ബോളുകൾ ആക്കി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ ആവുന്നത് വരെ വറുത്തു കോരി ചൂടോടെ ചായയോടൊപ്പം കഴിക്കാം. വളരെ കുറഞ്ഞ ചെരുവയിൽ ഏറ്റവും രുചികരമായ പലഹാരങ്ങൾ തയാറാക്കി കുട്ടികളെ അദ്ഭുതപ്പെടുത്താം.