ഇലക്കറികൾ ഇഷ്ടമില്ലാത്തവർക്കും പ്രിയങ്കരമാകും; ഇങ്ങനെ ഒരു ചീര പച്ചടി ഉണ്ടാക്കി നോക്കൂ

ആവശ്യമായ സാധനങ്ങൾ
ചീര – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
പച്ചമുളക് – 2 എണ്ണം
ജീരകം – ½ ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ
ചീര – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
പച്ചമുളക് – 2 എണ്ണം
ജീരകം – ½ ടീസ്പൂൺ
തൈര് – 1 കപ്പ്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ
കടുക് – ½ ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ചീര കഴുകി ചെറുതായി അരിഞ്ഞ് അല്പം വെള്ളവും മഞ്ഞളും ചേർത്ത് വേവിക്കുക.
തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചേർത്ത് നന്നായി അരക്കുക.
വേവിച്ച ചീരയിൽ അരച്ച തേങ്ങ മിശ്രിതം ചേർത്ത് 2–3 മിനിറ്റ് ചെറിയ തീയിൽ ഇളക്കുക.
തീ ഓഫ് ചെയ്ത ശേഷം തണുക്കുമ്പോൾ തൈര് ചേർത്ത് ഇളക്കുക.
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിക്കുക.
ഈ താളിച്ചത് പച്ചടിയിലേക്ക് ഒഴിച്ച് ഇളക്കുക.