ചപ്പാത്തിയ്ക്ക് ഇതിലും ബെസ്റ്റ് കറി വേറെയില്ല!!

രാജ്മ – രണ്ടു വലിയ സ്പൂൺ, ഒരു രാത്രി കുതിർത്തത്
ഉഴുന്ന്, ഒരു രാത്രി കുതിർത്തത് – അരക്കപ്പ്
എണ്ണ – പാകത്തിന്
ജീരകം – അര ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ
സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

 

ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും ഒപ്പം ക‍ഴിയ്ക്കാവുന്ന ഒരു സ്പെഷ്യൽ കറിയാണ് ദാൽ മഖനി.

ആവശ്യമായ സാധനങ്ങൾ

രാജ്മ – രണ്ടു വലിയ സ്പൂൺ, ഒരു രാത്രി കുതിർത്തത്
ഉഴുന്ന്, ഒരു രാത്രി കുതിർത്തത് – അരക്കപ്പ്
എണ്ണ – പാകത്തിന്
ജീരകം – അര ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ
സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ടുമാറ്റോ പ്യൂരി – അരക്കപ്പ്
ഫ്രഷ് ക്രീം – അരക്കപ്പ്
വെണ്ണ – ഒരു വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

രാജ്മയും ഉഴുന്നും മൂന്നു കപ്പ് വെള്ളവും അൽപം ഉപ്പും ചേർത്തു വേവിക്കുക. ചീനച്ചട്ടിയിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കി ജീരകവും ഇഞ്ചി–‌വെളുത്തുള്ളി പേസ്‌റ്റും വഴറ്റുക. ഇതിലേക്ക് അഞ്ചാമത്ത ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ ഉഴുന്നും രാജ്മയും ചേർത്തു തിളപ്പിക്കണം. ഇതിൽ ക്രീം ചേർത്തു നന്നായി ഇളക്കി വാങ്ങാം.
∙വെണ്ണയും മല്ലിയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.