ചോറിനും ചപ്പാത്തിക്കും ഒപ്പമുള്ള ബെസ്റ്റ് സൈഡ് ഡിഷ്
ചേരുവകൾ
സോയാബീൻ – 200 ഗ്രാം
സവാള – 3 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
ചേരുവകൾ
സോയാബീൻ – 200 ഗ്രാം
സവാള – 3 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1½ ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
പെരുംജീരകപ്പൊടി – ½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. സോയാബീൻ ചൂടുവെള്ളത്തിൽ 15–20 മിനിറ്റ് കുതിർക്കുക. ശേഷം നന്നായി പിഴിഞ്ഞ് വെള്ളം കളയുക. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിച്ച് വീണ്ടും പിഴിഞ്ഞെടുക്കുക.
2. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില, അരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
3. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
4. അരിഞ്ഞ തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക.
5. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക.
6. പിഴിഞ്ഞുവെച്ച സോയാബീൻ ചേർത്ത് മസാല നന്നായി പുരളുന്നതുവരെ ഇളക്കുക.
7. ആവശ്യത്തിന് ചൂടുവെള്ളവും ഉപ്പും ചേർത്ത് മൂടിവെച്ച് 10–15 മിനിറ്റ് വേവിക്കുക.
8. ഗരം മസാലയും മല്ലിയിലയും ചേർത്ത് 2 മിനിറ്റ് കൂടി വേവിച്ച് തീ ഓഫ് ചെയ്യുക.
രുചികരമായ സോയാബീൻ മസാല റെഡി!