ചപ്പാത്തിയും മുട്ടയും ഉണ്ടോ? ഇനി ഐഡിയ സിംപിൾ
ചേരുവകൾ
സവാള
തക്കാളി
മുളകുപൊടി
ഉപ്പ്
കുരുമുളകുപൊടി
മുട്ട
വെളിച്ചെണ്ണ
ചപ്പാത്തി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായതിലേയ്ക്ക് സവാള കട്ടി കുറച്ച് അരിഞ്ഞതും തക്കാളി കഷ്ണങ്ങളാക്കിയതും ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ ആവശ്യത്തിന് ഉപ്പും, എരിവിനനുസരിച്ച് മുളകുപൊടിയും ബാക്കി വന്ന ബീഫ് കറിയോ, ചിക്കൻ കറിയോ ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് മാറ്റി വയ്ക്കാം. ദോശ പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ചപ്പാത്തി വയ്ക്കാം. അതിനു മുകളിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് സ്പൂൺ ഉപയോഗിച്ച് സ്പ്രെഡ് ചെയ്യാം. മുട്ട വെന്തു കഴിയുമ്പോൾ മുകളിൽ കുരുമുളകുപൊടി ചേർക്കാം. ഇതിനു മുകളിൽ തയ്യാറാക്കിയ കറി സ്പൂൺ ഉപയോഗിച്ച് പുരട്ടാം.
ശേഷം ചപ്പാത്തിചുരുട്ടിയെടുക്കാം, വശങ്ങൾ വേവിവക്കാം. ഇത് പാത്രത്തിലേയ്ക്കു മാറ്റി ചെറിയ കഷ്ണങ്ങളായി മുറിച്ചു കഴിക്കാം.