ഇനി ഗുലാബ്ജാമൂന്‍ ഒന്നു മാറ്റിപ്പിടിക്കാം

ബ്രൗണ്‍ നിറത്തിലുള്ള ബ്രഡ് - 8
പാല്‍ - രണ്ട് കപ്പ് കുറിക്കി ഒരു കപ്പ് ആക്കിയത്
പഞ്ചസാര - ഒന്നര കപ്പ്
ഏലക്കാ -5
 

ബ്രൗണ്‍ നിറത്തിലുള്ള ബ്രഡ് - 8
പാല്‍ - രണ്ട് കപ്പ് കുറിക്കി ഒരു കപ്പ് ആക്കിയത്
പഞ്ചസാര - ഒന്നര കപ്പ്
ഏലക്കാ -5
വെള്ളം - ഒന്നര കപ്പ്


റോസ് വാട്ടര്‍ - ഒന്നര സ്പൂണ്‍
നെയ്യ് - രണ്ട് സ്പൂണ്‍
നാരങ്ങാ നീര് - ഒന്നര സ്പൂണ്‍
ഓയില്‍ - ആവശ്യത്തിന്


തയാറാക്കുന്ന വിധം

ബ്രഡ് മിക്‌സിയില്‍ ചെറുതായി പൊടിച്ചെടുക്കുക. സൈഡ് കട്ട് ചെയ്തു കളഞ്ഞു വേണം പൊടിക്കാന്‍. ഇത് ഒരു ബൗളിലേക്കിട്ട് നെയ്യ് ചേര്‍ത്ത് കുഴച്ചെടുക്കണം. ഇതിലേക്ക് കുറച്ചു പാല്‍ ചേര്‍ത്ത് സോഫ്റ്റാകുന്നതു വരെ കുഴയ്ക്കണം. കൈയില്‍ ഒട്ടിപ്പിടിക്കരുത്. ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് പഞ്ചസാരയിട്ട് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ ഏലയ്ക്കാ പൊടി ഇടുക.

റോസ് വാട്ടറും ചേര്‍ക്കുക. തീ ഓഫാക്കിയതിനു ശേഷം നാരങ്ങാനീര് ചേര്‍ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി അതിലേക്ക് ബ്രഡ് മിക്‌സ് ചെറിയ ബോള്‍സാക്കി ഇടുക. നല്ല ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. ചൂടോടെ തന്നെ ഷുഗര്‍ സിറപ്പില്‍ മുക്കണം. (ബോള്‍സ്് നല്ലതു പോലെ മയത്തില്‍ ഉരുട്ടിയെടുക്കണം. അല്ലെങ്കില്‍ പൊട്ടിപ്പോവും