ആവിയിൽ വേവിച്ച ഈ പലഹാരം ഇഷ്ടമാണോ ?
ചേരുവകൾ
* ഗോതമ്പുപൊടി - 3 കപ്പ്
* ഉപ്പ് - ആവശ്യത്തിന്
* വെള്ളം - 3 കപ്പ്
* പഞ്ചസാര - 1 ടീസ്പൂൺ + 1/2 കപ്പ്
* നെയ്യ് - 4 ടീസ്പൂൺ
* തേങ്ങ ചിരവിയത് - 2 3/4 കപ്പ്
* ശർക്കര - 125 ഗ്രാം
* ചുക്ക് പൊടി - 1/4 ടീസ്പൂൺ
* ജീരകപ്പൊടി - 1/4 ടീസ്പൂൺ
* ഏലക്കാപ്പൊടി - 1 1/4 ടീസ്പൂൺ
* വാഴയില - 3
•ചക്ക പൊടിയായി അരിഞ്ഞത് - 3 കപ്പ്
•ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ശേഷം 1 1/4 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം.ഒന്നര കപ്പ് ചക്ക അരിഞ്ഞതും കൂടെ ഇട്ടു കൊടുക്കാം. ശേഷം 1/4 ടീസ്പൂൺ ഏലക്കാപ്പൊടിയും ജീരകപ്പൊടിയും ചുക്കുപൊടിയും ചേർത്ത് ഇളക്കി തീ ഓഫാക്കി മാറ്റി വയ്ക്കുക.
•ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ ഒന്നര കപ്പ് തേങ്ങയും ഒന്നര കപ്പ് ചക്ക അരിഞ്ഞതും, ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് നന്നായി വിളയിച്ചെടുക്കുക.
•ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം, 1 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ നെയ്യും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ തിളച്ച വെള്ളത്തിലേക്ക് ഗോതമ്പു പൊടി ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്തു അടച്ച് വയ്ക്കുക.
•ചൂടാറിക്കഴിയുമ്പോൾ ഗോതമ്പു പൊടി മിശ്രിതം നല്ലതുപോലെ കുഴച്ചു മയപ്പെടുത്തുക. ശേഷം വാഴയില എടുത്ത് അതിനകത്ത് അടപോലെ ഗോതമ്പുപൊടി മിശ്രിതം പരത്തിയെടുത്ത് നേരത്തെ തയ്യാറാക്കിയ പഞ്ചസാര ഫില്ലിങ്, ശർക്കര ഫില്ലിങ് മാറി മാറി വച്ച് അട തയാറാക്കാം. ഇത് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുത്താൽ നല്ല സോഫ്റ്റ് ഗോതമ്പ് ചക്ക അട തയാർ.