വെളുത്തുള്ളി കൊണ്ട് കിടിലന്‍ ചമ്മന്തി തയ്യാറാക്കിയാലോ?

ഒരു പാനിലേയ്ക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം വെളുത്തുള്ളി നല്ലതു പോലെ വഴറ്റിയെടുക്കണം. ഇനി അതിലേയ്ക്ക് ചെറിയ ഉള്ളിയും പുളിയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചുവന്ന മുളകും ഇതിലേയ്ക്ക് ചേർത്ത് മൂപ്പിച്ച് എടുത്തതിനുശേഷം ഇത് മിക്സിയിലേക്കിട്ട് നല്ലതുപോലെ അരച്ചെടുക്കുക. 

വേണ്ട ചേരുവകൾ

വെളുത്തുള്ളി - 15 അല്ലി 
ചുവന്ന ഉള്ളി - 5 എണ്ണം 
ചുവന്ന മുളക് - 4 എണ്ണം 
പുളി - ചെറിയ നെല്ലിക്ക വലിപ്പത്തില്‍ 
കറിവേപ്പില - 2 തണ്ട് 
എണ്ണ - 2 സ്പൂൺ 
കടുക് - 1 സ്പൂൺ
ചുവന്ന മുളക് - 2 എണ്ണം 
കറിവേപ്പില - 1 തണ്ട്

തയ്യാറാക്കുന്ന വിധം 

ഒരു പാനിലേയ്ക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം വെളുത്തുള്ളി നല്ലതു പോലെ വഴറ്റിയെടുക്കണം. ഇനി അതിലേയ്ക്ക് ചെറിയ ഉള്ളിയും പുളിയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചുവന്ന മുളകും ഇതിലേയ്ക്ക് ചേർത്ത് മൂപ്പിച്ച് എടുത്തതിനുശേഷം ഇത് മിക്സിയിലേക്കിട്ട് നല്ലതുപോലെ അരച്ചെടുക്കുക. 

ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച്ചത്തിനു ശേഷം ഇതുകൂടി ഒഴിച്ചുകൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക. ഇനി നല്ലതു പോലെ എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുക്കുക.  ഇതോടെ രുചികരവും ഹെല്‍ത്തിയുമായ വെളുത്തുള്ളി ചമ്മന്തി റെഡി.