കോളിഫ്‌ളവര്‍ സൂപ്പ് ഇങ്ങനെ തയ്യാറാക്കാം
ചേരുവകള്‍:
1 വലിയ തല കോളിഫ്‌ളവര്‍
3 ടീസ്പൂണ്‍ ഒലിവ് ഓയില്‍
1 ഇടത്തരം ഉള്ളി, അരിഞ്ഞത്
3 ഗ്രാമ്പൂ വെളുത്തുള്ളി, അരിഞ്ഞത്
4 കപ്പ് വെജിറ്റബിള്‍ സ്‌റ്റോക്ക്
1 കപ്പ് പാല്‍
2 ടീസ്പൂണ്‍ ഉപ്പില്ലാത്ത വെണ്ണ
ഉപ്പ്
്മല്ലിയില
പാഴ്സ്ലി
തയ്യാറാക്കുന്ന വിധം
ഘട്ടം 1
ആദ്യം തന്നെ കോളിഫ്‌ളവര്‍ ചെറുതായി മുറിച്ച് ഇത് ഒലീവ് ഓയിലും ഉപ്പും ചേര്‍ത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അല്‍പം കുരുമുളക് പൊടി വേണമെങ്കില്‍ വിതറാവുന്നതാണ്. ശേഷം ഓവനിലോ അല്ലെങ്കില്‍ പാനിലോ ഇത് റോസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. ഓവനില്‍ 25 മിനിറ്റെങ്കിലും 180°C ബേക്ക് ചെയ്ത് എടുക്കണം.
ഘട്ടം 2
ഉള്ളി അരിഞ്ഞത് വെളുത്തുള്ളി ഗ്രാമ്പൂ അരിഞ്ഞത് എന്നിവ എടുത്ത് ഒരു പാനില്‍ അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി അതില്‍ ഇട്ട് നല്ലതു പോലെ വഴറ്റിയെടുക്കുക. 5 മുതല്‍ 7 മിനിറ്റ് വരെ അവ മൃദുവാകുന്നത് വരെ ഇളക്കുക. ഗ്രാമ്പൂ ഇഷ്ടമല്ലാത്തവര്‍ക്ക് അത് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ വെളുത്തുള്ളിയും ഉള്ളിയും നിര്‍ബന്ധമാണ്.
ഘട്ടം 3
സ്റ്റോക്ക് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം കോളിഫ്‌ളവര്‍ കുരുമുളക് പൊടിയും ജിരകവും ചേര്‍ത്ത് വേവിച്ചതിന് ശേഷം ആ വെള്ളം മാറ്റി വെക്കുക. പിന്നീട് നമ്മള്‍ റോസ്റ്റ് ചെയ്ത കോളിഫ്‌ളവര്‍ വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് നമ്മള്‍ തയ്യാറാക്കിയിരിക്കുന്ന സ്റ്റോക്ക് ചേര്‍ക്കുക.
ഘട്ടം 4
എല്ലാം ചേര്‍ത്ത് കഴിഞ്ഞാല്‍ ഈ മിശ്രിതം ഒരു വലിയ പാനിലേക്ക് മാറ്റുക, ഇത് നല്ലതുപോലെ ഇളക്കി കട്ടിയാക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി ചേരുന്നത് വരെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് അല്പം ഇളക്കി വെണ്ണ ചേര്‍ക്കുക. 2 മിനിറ്റ് തുടര്‍ച്ചയായി ഇളക്കുക, തുടര്‍ന്ന് ഇത് ക്രീം രൂപത്തില്‍ വരുന്നത് വരെ നല്ലതുപോലെ ഇളക്കുന്നതിന് ശ്രദ്ധിക്കുക.
ഘട്ടം 5
സൂപ്പ് ഏകദേശം തയ്യാറായിക്കഴഞ്ഞു. ശേഷം കോളിഫ്ളവര്‍ സൂപ്പ് ഒരു പാത്രത്തിലേക്ക് മാറ്റി അതിന് മുകളില്‍ നമ്മള്‍ വേവിച്ച് വെച്ചിരിക്കുന്ന കോളിഫ്ളവര്‍ ചേര്‍ക്കുക. പിന്നീട് സ്വാദിന് വേണ്ടി അല്‍പം പാഴ്സ്ലി ഇലകളും മല്ലിയിലയും വിതറുക. ഇത് ഇളം ചൂടോടെ കുടിക്കാവുന്നതാണ്. ഈ സൂപ്പിന് ധാരാളം ഗുണങ്ങള്‍ ഉണ്ട്.