കോളിഫ്ലവർ വാങ്ങിയാൽ സൂപ്പ് ഉണ്ടാക്കാം

കോളിഫ്‌ളവര്‍ (അരിഞ്ഞത്) – 1 കപ്പ്
ഉള്ളി -1 (അരിഞ്ഞത്)
ഉരുളക്കിഴങ്ങ്-1
വെളുത്തുള്ളി- 5 അല്ലി
പച്ചക്കറി വേവിച്ച വെളളം- ആവശ്യത്തിന്
കുരുമുളക് പൊടി-അര ടീസ്പൂണ്‍
 

ചേരുവകള്‍

കോളിഫ്‌ളവര്‍ (അരിഞ്ഞത്) – 1 കപ്പ്
ഉള്ളി -1 (അരിഞ്ഞത്)
ഉരുളക്കിഴങ്ങ്-1
വെളുത്തുള്ളി- 5 അല്ലി
പച്ചക്കറി വേവിച്ച വെളളം- ആവശ്യത്തിന്
കുരുമുളക് പൊടി-അര ടീസ്പൂണ്‍
ഫ്രഷ് ക്രീം-ഒരു ടേബിള്‍സ്പൂണ്‍
ബട്ടര്‍-പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാന്‍ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ബട്ടര്‍ ചേര്‍ക്കാം. ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കണം. ബ്രൗണ്‍ നിറമാകുന്നത് വരെ നന്നായി ഇളക്കണം. ബ്രൗണ്‍ നിറമായശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ചേര്‍ക്കണം. തുടർന്ന് നന്നായിളക്കി അടച്ചുവെക്കാം. നന്നായി വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ക്രീം മിക്‌സ് ചെയ്ത ശേഷം പച്ചക്കറി വേവിച്ച വെള്ളം കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം. കുറുകി വരുമ്പോള്‍ കുരുമുളക് പൊടി കൂടി ചേര്‍ത്ത് തീയണച്ചാൽ സൂപ്പ് റെഡി. ചൂടോട് കൂടി തന്നെ സൂപ്പ് സേർവ് ചെയ്യാം.